അച്ഛനാകാനുള്ള സന്തോഷത്തിൽ ഫോട്ടോ പങ്കുവെച്ച് നടൻ ബാലു വർഗീസ്. ആശംസകളുമായി ആരാധകർ

മലയാളത്തിലെ യുവ നടന്മാരിൽ പ്രേക്ഷകരുടെ ഇഷ്ട നടനാണ് ബാലു വർഗീസ്. നിരവധി സിനിമകളിലൂടെ ഇപ്പോൾ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ബാലു വർഗീസ് സംവിധായകനും നടനുമായ ലാലിന്റെ സഹോദരി പുത്രൻ ആണ്. അഭിനയിച്ച എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റ് അടിച്ച നടൻ എന്ന പ്രത്യേകത കൂടി ബാലുവിന് ഉണ്ട്. സിനിമയിൽ സജീവമായ താരം അടുത്തിടെയാണ് സിനിമ താരമായ എലീനയെ ജീവിതസഖിയാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം പങ്കുവയ്ക്കുകയാണ്.

2020-ലെ തുടക്കത്തിൽതന്നെ തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാര്യമാണ് താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിറവയറുമായി ഭാര്യയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കു വച്ചിട്ടുള്ളത്. ഇരുവരും ദുബായിൽ ന്യൂഇയർ ആഘോഷിക്കുന്നതിന്റെ ഇടയിലാണ് താൻ ഒരു അച്ഛനാകുന്നു എന്ന വാർത്ത ബാലു പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് പുതിയ സന്തോഷത്തിൽ പങ്കു ചേർന്ന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ജീവിത സഖിയായ എലീനയുടെ കഴിഞ്ഞ പിറന്നാളിന് ആണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവിട്ടത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഡൽഹിയെ പ്രൊപ്പോസ് ചെയ്തതും പിന്നീട് നടന്ന വിവാഹ സൽക്കാരവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ഭാര്യ തന്നെയാണ് തന്റെ ജീവിതത്തിലെ ഒരു പുതിയ അതിഥി വരുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.