By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: അച്ഛന്റെ മുഖം എനിക്ക് കാണണ്ട. സംസാരിക്കേണ്ട. എന്നെ മിസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ?അല്ലെങ്കിൽ എന്‌റെ അഡ്രസിലേക്ക് ഒരു കത്ത്.വൈറലായി വീഡിയോ
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Celebrity news > അച്ഛന്റെ മുഖം എനിക്ക് കാണണ്ട. സംസാരിക്കേണ്ട. എന്നെ മിസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ?അല്ലെങ്കിൽ എന്‌റെ അഡ്രസിലേക്ക് ഒരു കത്ത്.വൈറലായി വീഡിയോ
Celebrity news

അച്ഛന്റെ മുഖം എനിക്ക് കാണണ്ട. സംസാരിക്കേണ്ട. എന്നെ മിസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ?അല്ലെങ്കിൽ എന്‌റെ അഡ്രസിലേക്ക് ഒരു കത്ത്.വൈറലായി വീഡിയോ

Last updated: September 27, 2024 6:29 pm 6:29 pm
Anusha Published September 26, 2024 10:03 pm
Share
SHARE

ബാലയെ കുറിച്ച് മകൾ അവന്തിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയം.വാക്കുകൾ ഇതാണ്,’എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.ഇതിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. പക്ഷെ മടുത്തിട്ടാണ് പറയുന്നത്. എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാൻ മടുത്തു. അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സ്കൂളിൽ പോകുമ്പോൾ സുഹൃത്തുക്കൾ ചോദിക്കും ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാൽ അതല്ല സത്യം.എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്കൊരു കാരണം പോലുമുല്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുള്ളൊരാളാണ് അദ്ദേഹം.
ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ തല്ലുമായിരുന്നു.അത് കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണ്. എനിക്ക് എന്ത് ചെയ്യാൻ പറ്റും ഞാൻ കുഞ്ഞല്ലേ. എന്റെ കുടുംബം എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല, എന്നെ പിന്തുണയ്ക്കുന്നുണ്ട്.

- Advertisement -

https://www.instagram.com/reel/DAYug4moiIV/?igsh=aDlobTg4aTJvdW10

അച്ഛൻ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എന്റെ അമ്മ ഇല്ലായിരുന്നുവെങ്കിൽ അത് എന്റെ തലയിൽ വന്ന് ഇടിച്ചേനെ, അമ്മ കൈവെച്ച് തടഞ്ഞു. ഒരു തവണ കോടതിയിൽ വെച്ച് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയിൽ പൂട്ടി ഇട്ടു ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.അച്ഛന്റെ മുഖം എനിക്ക് കാണണ്ട. സംസാരിക്കേണ്ട. എന്നെ മിസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ, അല്ലെങ്കിൽ എന്‌റെ അഡ്രസിലേക്ക് ഒരു കത്ത്, അല്ലെങ്കിൽ ഒരു സമ്മാനം, അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഒറ്റ സാധനം പോലും ഇല്ല. വയ്യാതെ ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ അച്ഛനോട് ലാപ്പും ഡോറ ഡോളിനേയും ചോദിച്ചെന്ന് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. ഞാൻ എന്തിനാണ് ചോദിക്കുന്നത് അതൊക്കെ. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട, ഞാൻ അങ്ങനെ ഒരു സാധനം പോലും ചോദിച്ചിട്ടില്ല. അവിടെ പോയത് തന്നെ അമ്മ പറഞ്ഞിട്ടാണ്.

You Might Also Like

നമുക്കിത് ചെയ്യണം മാമാ എന്ന് കോകില. ആഗ്രഹം നടത്തി ബാല

ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ട, എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു.

അവന്‍ മാപ്പ് പറയണം! എന്റെ ഭാര്യ വേലക്കാരിയാണെന്ന് ആരാണ് പറഞ്ഞത്? പൊട്ടിത്തെറിച്ച് ബാല

ഞാന്‍ നല്ലവനാണ്, എന്നാല്‍ റൊമ്പ നല്ലവന്‍ അല്ല.അത് എന്നെ വല്ലാതെ വേദനിപ്പിച്ചു; വിഷമം കൊണ്ടാണ് കൊച്ചി വിട്ടത്

എലിസബത്തിനെ ബഹുമാനിക്കുന്നു, നല്ല പെൺകുട്ടി!ന്നിട്ടും എന്തിനാണ് ആ പാവത്തിനെ ഉപേക്ഷിച്ചതെന്ന് കമന്റ്

TAGGED:actor balaamrutha sureshavandhika
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?