നടൻ കോകിലയെ വിവാഹം കഴിച്ചപ്പോൾ ആരാധകർക്കെല്ലാം ബാലയോട് ചോദിക്കാനുണ്ടായിരുന്നത് എലിസബത്തിനെ കുറിച്ചായിരുന്നു. അതിന് കാരണവുമുണ്ട്. തനിക്ക് ജീവതത്തിൽ കിട്ടിയ തങ്കമാണ് എലിസബത്ത് എന്ന് ബാല മുൻപ് പറഞ്ഞിരുന്നു. വേർപിരിഞ്ഞതിനെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോഴും ബാല എലിസബത്തിനെ വിമർശിച്ചിരുന്നില്ല. നല്ല പെണ്ണാണ് എലിസബത്തെന്നും ഒരിക്കലും താൻ എലിസബത്തിനെ കുറ്റപ്പെടുത്തില്ലെന്നുമായിരുന്നു ബാലയുടെ വാക്കുകൾ. ഇങ്ങനെയൊക്കെ ആയിട്ടും എന്തിനാണ് ബാല എലിസബത്തിനെ ഉപേക്ഷിച്ചതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ ബാലയോ എലിസബത്തോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.കോകിലയുമായുള്ള ബാലയുടെ വിവാഹത്തിന് പിന്നാലെ ആരാധകർ ആവർത്തിച്ച് എലിസബത്തിനോടും ഇത് സംബന്ധിച്ച് ചോദ്യം ഉയർത്തിയെങ്കിലും അവർ മൗനം പാലിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് എലിസബത്ത്. അവർ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് താഴെയെല്ലാം ഇതേ ചോദ്യം സ്ഥിരമായി ആരാധകർ പങ്കുവെയ്ക്കാറുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം അവർ ഇത്തരം ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരുന്നു. തന്റെ ചാനലിലൂടെ വിവാദങ്ങളോ വിമർശനങ്ങളോ ഒന്നും ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിച്ച് ഇവിടെ വരുന്നവർക്ക് നിരാശപ്പെടേണ്ടി വരുമെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.
മറ്റൊന്ന്,ഭാര്യ കോകിലയുമായുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടുമ്പോഴും ബാല ഇപ്പോഴും എലിസബത്തിനെ കുറിച്ചുള്ള ചോദ്യം നേരിടാറുണ്ട്. സാധാരണ ഇത്തരം ചോദ്യങ്ങളോട് ബാല പ്രതികരിക്കാറില്ല. എന്നാൽ തന്റെ ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ എലിസബത്തിനെ കുറിച്ച് വന്നൊരു കമന്റിന് ബാല മറുപടി നൽകി.കോകിലയുമായി ആലപ്പുഴയിലേക്ക് താമസം മാറിയത് സംബന്ധിച്ചുള്ള നടന്റെ വീഡിയോയ്ക്ക് താഴെയായിരുന്നു കമന്റ്. ‘ഞാൻ എലിസബത്തിനെ ബഹുമാനിക്കുന്നു, നല്ല പെൺകുട്ടി’ എന്നാണ് കമന്റിൽ പറഞ്ഞത്. ഇതിന് താഴെ ഞാനും ബഹുമാനിക്കുന്നുവെന്നാണ് ബാല നൽകിയ മറുപടി. ഇതോടെ എന്നിട്ടും എന്തിനാണ് ആ പാവത്തിനെ ഉപേക്ഷിച്ചതെന്ന് ഒരാൾ ചോദിച്ചെങ്കിലും ബാല പിന്നെ പ്രതികരിച്ചില്ല.