മലയാളികൾക്ക് സുപരിചിതമായ നാടാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.കോകിലയുമായുള്ള വിവാഹശേഷം ബാല ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാ ഗമായി കൊച്ചിയിൽ നിന്നും നടൻ ഭാര്യയുമായി താമസം മാറി. കൊച്ചിയിൽ നിന്ന് മാറിയ വിവരം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ വഴിയാണ് ബാല ആരാധകരെ അറിയിച്ചത്. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട് കൊച്ചി വിട്ട് വന്നിരിക്കാണ് ഒരുപാട് ദൂരെക്ക് ഒന്നും അല്ല.എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ… എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് എന്നാണ് ബാല കുറിച്ചത്. ഒപ്പം പുതിയ താമസ സ്ഥലത്ത് നിന്നുള്ള ചിത്രവും ബാല പങ്കിട്ടു. നടൻ എങ്ങോട്ടാണ് താമസം മാറിയതെന്നതിനുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ടെങ്കിലും താരം ഒന്നിനും മറുപടി നൽകിയില്ല.
ഫിലിം ഫാക്ടറി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞത്. ചികിത്സക്കായി താമസം മാറിയതാണെന്ന വാർത്തകളോടും ബാല പ്രതികരിച്ചു. കൊച്ചിയിൽ ഇരുന്നാൽ മാത്രമെ രാജാവാകൂ എന്നില്ലല്ലോ. എവിടെ ഇരുന്നാലും മനസ് ശുദ്ധമാണെങ്കിൽ നമ്മൾ രാജാവ് തന്നെയാണ്. മുമ്പ് പറഞ്ഞതുപോലെ ഞാൻ ചെയ്യേണ്ട കടമകൾ ഞാൻ ചെയ്യും.കുറച്ച് വേദനകൾ ഉണ്ടായിരുന്നു. പിന്നെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന മാറ്റങ്ങളെല്ലാം നല്ലതിനാണെന്ന് നിങ്ങൾക്കെല്ലാം മനസിലാകും. എനിക്ക് ഒരു രണ്ട് ദിവസം സമയം തരൂ… അപ്പോൾ എല്ലാവർക്കും മനസിലാകും. ഇപ്പോൾ എനിക്ക് ജീവിതത്തിൽ നടക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്.അങ്ങനെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ചില തെറ്റായ വാർത്തകൾ വരുന്നുണ്ട്. വന്നോട്ടെ കുഴപ്പമില്ല. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയട്ടെ… നോ പ്രോബ്ലം. പിന്നെ എന്തിന് വേണ്ടി മാറി എന്നുള്ളത് രണ്ട് ദിവസത്തിനകം ഞാൻ പറയും. താമസം മാറി എന്നതും സത്യം തന്നെയാണ്. എല്ലാ ഞായാറാഴ്ചയും എല്ലാവരും എന്നെ വന്ന് കാണാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നും നേരിട്ട് എന്റെ കൈ കൊണ്ട് ചെയ്യാൻ പറ്റില്ല.