മലയാളികൾക്ക് സുപരിചിതമായ താരമാണ് നടൻ ബാല.ജീവകാരുണ്യപ്രവൃത്തികൾ ചെയ്യുന്നതിൽ താൽപര്യമുള്ള വ്യക്തി കൂടിയാണ് താരം.കൊച്ചിയിലെ ബാലയുടെ വീട്ടിൽ സഹായം ചോദിച്ച് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.ബാല ഭിന്നശേഷിക്കാർക്ക് പുതിയ വീൽച്ചെയറുകൾ കെെമാറിയിരുന്നു. വൈപ്പിൻ മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ രണ്ടുപേർക്കാണ് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ അഭ്യർഥന പ്രകാരം നടൻ വീൽച്ചെയർ നൽകിയത്. ഇവർ സഹായം ആവശ്യപ്പെട്ട് എംഎൽഎയെ സമീപിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടൻ ബാല സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.അക്കൂട്ടത്തിൽ ഏറ്റവും പ്രയാസം അനുഭവിച്ച ജിയ എന്ന പെൺകുട്ടിക്കുണ്ടായ ദുരന്തത്തെ കുറിച്ച് ബാല പറഞ്ഞ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭിന്നശേഷിക്കാരിയായ ജിയയും കുടുംബവും വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് ജിയയ്ക്കും കുടുംബത്തിനും വെച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബാലയും കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും അടക്കമുള്ളവർ. എന്നാൽ ജിയയുടെ പിതാവ് കഴിഞ്ഞ ദിവസം മരിച്ചുവെന്നാണ് ബാല പറയുന്നത്.
മരിക്കുന്നതിന് മുമ്പ് ജിയയുടെ പിതാവ് അദ്ദേഹത്തിന്റെ മകളെ തന്നെ ഏൽപ്പിച്ചത് പോലെയാണ് മരണവാർത്ത കേട്ടപ്പോൾ തോന്നിയത് എന്നാണ് ബാല പറയുന്നത്. ജിയയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടുവെന്ന് കരുതി ആ കുട്ടിക്ക് വീട് നിർമിച്ച് നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും എല്ലാവരുടെയും ചെറിയൊരു സഹായം പോലും ഈ ഉദ്യമത്തിന് സഹായകമാകുമെന്നും ബാല വീഡിയോയിൽ പറയുന്നു. ‘രണ്ട് ദിവസം മുമ്പ് എംഎൽഎ വന്നപ്പോൾ ജിയ മോളെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തിയിരുന്നു. അന്ന് ഞാൻ ഒരു വാക്ക് പറഞ്ഞിരുന്നു. വീട് വെച്ച് കൊടുക്കാനുള്ള തീരുമാനത്തിൽ ഒരാളായി ഞാനും ഉണ്ടാകുമെന്ന്.’
ശേഷം ബിൽഡേഴ്സുമായി ഞാൻ സംസാരിച്ചിരുന്നു. ഒരു വ്യക്തിയായി ഞാനും വീട് വെക്കാൻ സഹായിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ജിയയുടെ അച്ഛൻ മരിച്ചു. എല്ലാ കാര്യങ്ങളും മകളെയും നമ്മുടെ കയ്യിൽ ഏൽപ്പിച്ച് ജിയയുടെ അച്ഛൻ പോയി. ‘മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മകളെ എന്നെ ഏൽപ്പിച്ചത് പോലെയായി.’ ‘ഇനി നമ്മൾ എല്ലാവരും ജിയ മോളെ സഹായിക്കണം. നൂറ് രൂപ എങ്കിൽ നൂറ്, പത്ത് എങ്കിൽ പത്ത് എല്ലാവരും കഴിയുന്നത് പോലെ സഹായിക്കാൻ ശ്രമിക്കണം. ഇനി ജിയ മോൾ ഒറ്റയ്ക്കല്ല. എല്ലാവരും സഹായിക്കണം. ഞാനും സഹായിക്കും. ആ കുഞ്ഞിന് ഒരു ജീവിതം കിട്ടുമെന്നുമാണ്’താരം പറഞ്ഞത്.