മലയാളികളുടെ ഇഷ്ട താരമാണ് ബാല. മുറപ്പെണ്ണ് കോകിലയുമായുളള ബാലയുടെ മൂന്നാം വിവാഹവും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തവണ വിവാദങ്ങളല്ല, മറിച്ച് ഒരു നന്മയുടെ പേരിലാണ് ബാല വീണ്ടും വാര്‍ത്തയായിരിക്കുന്നത്. ശോചനീയാവസ്ഥയിലായിരുന്ന വൈക്കത്തെ അംഗന്‍വാടി താരത്തിന്റെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. ഭാര്യ കോകിലയുടെ പിന്തുണയോടെയാണിതെന്ന് ബാല പറയുന്നു. അംഗവാടിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി അംഗന്‍വാടി അധികൃതര്‍ സമീപിച്ചപ്പോള്‍ ബാല നിറഞ്ഞ മനസ്സോടെ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. കോകിലും അത് തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല പറയുന്നു. കഴിഞ്ഞ ദിവസം എംബിബിഎസിന് പഠിക്കുന്ന രണ്ട് കുട്ടികളെ കണ്ടിരുന്നുവെന്നും 99 ശതമാനം മാര്‍ക്ക് നേടിയ അവരാണ് ഈ കാര്യത്തിന് പ്രചോദനമായത് എന്നും ബാല പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.
വളരെ സന്തോഷമുളള ദിവസമാണ്. ചെറിയ കുട്ടികള്‍ക്ക് വേണ്ടിയുളള 2 അംഗന്‍വാടികള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചു. തന്റെ മനസ്സില്‍ തോന്നിയപ്പോള്‍ തന്നെ കോകിലയുടെ അടുത്ത് പറഞ്ഞു. കുട്ടികളൊക്കെ പഠിക്കട്ടെ, നമുക്കിത് ചെയ്യണം മാമാ എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ വളരെ സന്തോഷമായി. ഇപ്പോഴത് പൂര്‍ത്തിയായിരിക്കുന്നു. കുട്ടികള്‍ പഠിച്ച് വിജയിക്കട്ടെ, ദൈവത്തിന് നന്ദി”, ബാല പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആയിരുന്നു അംഗന്‍വാടി ഉദ്ഘാടനം. കഴിഞ്ഞ ദിവസം എംബിബിഎസിന് പഠിക്കുന്ന രണ്ട് കുട്ടികളെ കണ്ടിരുന്നുവെന്നും 99 ശതമാനം മാര്‍ക്ക് നേടിയ അവരാണ് ഈ കാര്യത്തിന് പ്രചോദനമായത് എന്നും ബാല പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും ബാല കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബാലയും കോകിലയും വിവാഹിതരായത്. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ച് വളരെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിലാണ് ബാല കോകിലയ്ക്ക് താലി ചാര്‍ത്തിയത്.