താനും അമൃതയുമായുള്ള പ്രശ്നം വലിയ ചർച്ചയായതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബാല. തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവരോട് അത് അവസാനിപ്പിക്കാനാണ് പുതിയ വീഡിയോയിലൂടെ ബാല ആവശ്യപ്പെട്ടത്.എല്ലാവർക്കും നമസ്കാരം… കഴിഞ്ഞ വീഡിയോയിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു ഇനി തൊട്ട് ഒരു കാര്യത്തിലും സംസാരിക്കില്ലെന്ന്. ആ വാക്ക് ഞാൻ പാലിക്കുന്നുണ്ട്… ഇനിയും പാലിക്കും. എന്റെ മകൾ പറഞ്ഞ വാക്കുകളെ ഞാൻ ബഹുമാനിക്കുന്നു. എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതുകൊണ്ട് അതേ കുറിച്ച് തർക്കിക്കാനോ നാല് പേര് സംസാരിക്കാനോ നിൽക്കരുത്. എന്റെ ചോര… എന്റെ മകൾ. ഞാൻ മാറി നിൽക്കുമെന്നാണ് പറഞ്ഞത്.ഞാൻ മാറി നിൽക്കുന്ന സമയത്ത് എല്ലാവരും വന്ന് അഭിപ്രായം പറയുന്നത്… നമ്മൾ ആ വാക്കുകൾ റെസ്പെക്ട് ചെയ്യണം. പത്ത് വർഷം ഞാൻ ഫൈറ്റ് ചെയ്തു. ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ മാർഗവും നോക്കിയതാണ്. സോഷ്യൽമീഡിയ മാത്രമല്ല. അതിന് കാരണം ഞാൻ ആത്മാർത്ഥമായാണ് സ്നേഹിച്ചത് എന്നതാണ്.
https://www.facebook.com/share/v/jCCg1wcAfo4GZSR3/?mibextid=KsPBc6
ഒരു സിറ്റുവേഷനിൽ അവർ തന്നെ അത് ഹർട്ടാകുന്നുണ്ടെന്ന് പറയുമ്പോൾ ആ വാക്കുകൾ നമ്മൾ ബഹുമാനിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കും. ഇത് പറഞ്ഞിട്ട് മൂന്ന് ദിവസമായിട്ട് ആരാണ് ക്യാംപെയ്നിങ് നടത്തുന്നത്. എന്നെ വിളിച്ച ഒരു മീഡിയയ്ക്കും അഭിമുഖം തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഇതിനെ കുറിച്ച് ഇനി ആര് ചോദിച്ചാലും വാ തുറന്ന് ഒന്നും ഞാൻ സംസാരിക്കില്ല.പക്ഷെ ആരെന്ന് പോലും അറിയാത്ത ആളുകൾ വന്ന് ഈ ടോപ്പിക്ക് എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ്. അവരെല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ. ഞാൻ കളി നിർത്തി. വിഷമിക്കേണ്ട… എല്ലാം നന്മയ്ക്കാണ്… ഞാൻ മടങ്ങുവാണ്. ദയവ് ചെയ്ത് എന്റെ മകളുടെ വാക്കുകൾക്ക് റെസ്പെക്ട് കൊടുക്കണം. ഞാൻ നിർത്തിയല്ലോ… ചില ചെറിയ ആളുകൾ വന്ന് അവരുടെ എക്സ്പീരിയൻസ് എന്നൊക്കെ പറയുന്നുണ്ട്.