മലയാളികൾക്ക് സുപരിചിതമായ താരമാണ് ബാല. സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്. പല കാര്യങ്ങളിലും തീർത്തും സ്വാഭാവികമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് ബാല. അതുകൊണ്ട് തന്നെ നടനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിഞ്ഞുള്ള സമയം ഉണ്ടാകാറില്ല.മറ്റൊന്ന് ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.അതിനു മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ചില വ്യക്തികളുമായി ബാല തർക്കത്തിലേർപ്പെട്ടതും വലിയ വാർത്തയായിരുന്നു. ആറാട്ടു അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അടക്കമുള്ളവരുമായുള്ള നടന്റെ ബന്ധവും വിമർശനത്തിന് ഇടയാക്കുകയുണ്ടായി.ഇപ്പോഴിതാ താൻ ചിലർക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബാല. ഫെയ്സ്ബുക്കിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബാലയുടെ മുന്നറിയിപ്പ്. ആർക്കെതിരെയാണെന്നോ എന്താണ് സംഭവമെന്നോ വ്യക്തമാക്കാതെയാണ് ബാലയുടെ വീഡിയോ
നടൻ ഉണ്ണി മുകുന്ദനുമായി ബാല പ്രതിഫലത്തിന്റെ കാര്യത്തിൽ തെറ്റിയിരുന്നു. എന്നാൽ ബാല സുഖമില്ലാതായി ആശുപത്രിയിൽ കിടന്നപ്പോൾ ആദ്യം ഓടിയെത്തിയത് ഉണ്ണി മുകുന്ദനാണ്. അതിനുശേഷം അമ്മ മീറ്റിംഗിൽ ഇരുവരും പിണക്കങ്ങൾ മറന്ന് സൗഹൃദം പങ്കിട്ടതും ഒപ്പം നിന്ന് ഫോട്ടോ എടുത്തുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. അതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ പ്രശസ്തരായവരുമായി ബാല ഉടക്കിയത്. ഈ വേളയെല്ലാം ഭാര്യ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് എലിസബത്ത് ജോലി തേടി മറ്റൊരുനാട്ടിലെത്തിയത്. ഇവർക്കിടയിൽ എന്തുപറ്റി എന്ന് രണ്ടുപേരുടെയും പോസ്റ്റുകളിൽ ആരാധകർ അന്വേഷിക്കുന്നുണ്ടെങ്കിലും, ബാലയോ എലിസബത്തോ പ്രതികരിക്കാൻ തയാറായിട്ടില്ല. അപ്പോഴാണ് മറ്റൊരു വിവാദത്തിനു തിരികൊളുത്തി അടുത്ത പോസ്റ്റുമായി ബാല വരുന്നത്.
വഞ്ചകർ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട. തെളിവ് ഉടനെത്തും. എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു എന്ന് ക്യാപ്ഷൻ കൊടുത്ത ശേഷമാണ് ബാലയുടെ വീഡിയോ പോസ്റ്റ്. പണ്ടൊരിക്കൽ ഷൂട്ടിങ്ങിനിടെ ബാലയുടെ കണ്ണിനു പരിക്കേൽക്കുകയും കാഴ്ചയെ ബാധിക്കുകയുമുണ്ടായി. അത് പരിഹരിച്ചെന്നോണം കണ്ണ് ഡോക്ടർമാർക്ക് വീഡിയോയിൽ നന്ദി അറിയിക്കുന്നുണ്ട് ബാല.’ചില കാര്യങ്ങളിൽ മിണ്ടാതിരിക്കുന്നതിനു കാരണമെന്തെന്ന് വച്ചാൽ, ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ സ്നേഹത്തോടെ ഭക്ഷണത്തെ സമീപിക്കുന്നു. അതുപോലെ റോഡിലെ ചെളി എടുത്തിടാൻ പറ്റുമോ? ചിലർ പബ്ലിസിറ്റി ചെയ്യുന്നു, പച്ചക്കള്ളങ്ങൾ പറയുന്നു. മനസാക്ഷി ഇല്ലാതെ പെരുമാറുന്നു’
