മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള നടനാണ് ബാല.ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന അമൃതയുമായി പ്രണയത്തിലായ ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. വളരെ വിരളമായി മാത്രമാണ് മകളെ കാണാൻ ബാലയ്ക്ക് സാധിക്കാറുള്ളത്. ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന് കൊടുക്കും.”ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിർത്തണം’, എന്നായിരുന്നു ബാല മുമ്പൊരിക്കൽ മകളെ കുറിച്ച് പറഞ്ഞത്. അടുത്തിടെ ബാല കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ അമൃതയും മകളും കാണാനെത്തിയിരുന്നു. മകളെ എപ്പോഴും കൺനിറയെ കാണാൻ സാധിക്കണമെന്നത് ബാലയുടെ ആഗ്രഹമാണ്. മാധ്യമങ്ങളിലും സോഷ്യൽമീഡിയ കുറിപ്പുകളിലും ബാല എപ്പോഴും സംസാരിക്കാറുള്ളത് പാപ്പുവിനെ കുറിച്ചാണ്. ഇപ്പോഴിത മകൾക്ക് പിറന്നാൾ ആശംസിച്ച് ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പാപ്പു തന്റെയടുക്കൽ വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നാണ് വീഡിയോയിൽ ബാല പറഞ്ഞത്.
‘ചില ഓർമകൾ നമ്മൾ ലോകത്ത് എവിടെയാണെങ്കിലും മറക്കാൻ പറ്റില്ല. അത്തരത്തിൽ എന്റെ മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെർത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകൾക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്.’ ‘ഡാഡിയുണ്ട്… ഹാപ്പി ബർത്ത് ഡെ പാപ്പു’, എന്നാണ് ബാല മകൾക്ക് പിറന്നാൾ ആശംസിച്ച് പങ്കുവെച്ച വീഡിയോയിൽ ബാല പറഞ്ഞത്. ‘എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്നെ വിളിക്കുമായിരുന്നു. ഹാപ്പി ബർത്ത്ഡെ പാപ്പു. നീ എന്റെയടുക്കൽ വരുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങൾ എല്ലാവരും മറന്നെങ്കിൽ കുഴപ്പമില്ല’, എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് ചെയ്തത്.