നടൻ ബാലയുടെ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആവുന്നത്.മാമന്റെ മകളായ കോകിലയെ എറണാകുളത്തെ പ്രശസ്തമായ ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ടി ബാല ഭാര്യയായി സ്വീകരിച്ചത്.എലിസബത്ത് ഒരു വർഷം മുമ്പാണ് ബാലയുടെ ജീവിതത്തിൽ നിന്നും പോയത്. ശേഷമാണ് കോകിലയുമായി ബാല പ്രണയത്തിലാകുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. കോകിലയ്ക്ക് ചെറുപ്പം മുതൽ ബാലയെ ഇഷ്ടമായിരുന്നു.അത് തിരിച്ചറിഞ്ഞപ്പോഴാണ് കോകിലയെ ബാല ജീവിതത്തിലേക്ക് കൂട്ടിയത്. കുടുംബത്തിൽ നിന്നുള്ള കുട്ടിയാണെന്നതിനാൽ കോകിലയോട് അതിന്റേതായ സ്നേഹവും അടുപ്പവും ബാലയ്ക്കുണ്ട്. ഒരു വർഷമായി ബാലയ്ക്കൊപ്പം കോകില കൊച്ചിയിലാണ് താമസം. വിവാഹം നടന്നത് അടുത്തിടെയാണെന്ന് മാത്രം. കോകില വന്നശേഷം തന്റെ ആരോ ഗ്യവും മനസിന്റെ സന്തോഷവും മെച്ചപ്പെട്ടുവെന്നും ബാല പറഞ്ഞിരുന്നു
ബാല സമൂ ഹ മാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബ്ലെസ്ഡ് എന്ന തലക്കെട്ടിൽ കോകിലയെ മെൻഷൻ ചെയ്ത് ബാല പങ്കുവെച്ച വീഡിയോയിൽ കൂട്ടുകാർക്കും ഭാര്യയ്ക്കുമൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിടുന്ന ബാലയാണുള്ളത്. പക്ഷെ എന്തിനായിരുന്നു ഈ കേക്ക് മുറിച്ച് ആഘോഷമെന്ന് ബാല വ്യക്തമാക്കിയിട്ടില്ല.എന്തായാലും ബാലയുടെ പിറന്നാൾ അല്ല. അതുകൊണ്ട് തന്നെ എന്ത് വിശേഷമാണെന്ന് ആരാധകർ ബാലയോട് കമന്റിലൂടെ ചോ ദിക്കുന്നുണ്ട്. കോകില വന്നശേഷം എല്ലാ ദിവസവും ബാലയ്ക്ക് ആ ഘോഷമാണ്. അടുത്തിടെ വിവാ ഹശേഷമുള്ള ആ ദ്യ ദീപാവലി ഇരുവരും ബാലയുടെ അമ്മയ്ക്കൊപ്പം തമിഴ്നാട്ടിൽ ആഘോഷിച്ചിരുന്നു.ബാലയുടെ പുതിയ വീഡിയോ കോകിലയും ഇൻസ്റ്റ ഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ഇത്തവണയും വിമർശിച്ചും പരി ഹസിച്ചും അനനുകൂലിച്ചുമെല്ലാം കമന്റുകൾ വന്നിട്ടുണ്ട്. വളരെ കുറച്ച് ദിവസം മാത്രം കാണാറുള്ള…. മനോഹരമായ കാഴ്ച്ച, ഇതൊക്കെ കുറേ കണ്ടിട്ടുണ്ട്, എലിസബത്തിനെ ഓർമ്മ വരുന്നു എന്നിങ്ങനെ എല്ലാമാണ് വിമർശിച്ച് വന്ന കമന്റുകൾ. രണ്ടുപേരെയും ദൈവം അനു ഗ്രഹിക്കട്ടേ…, ഇപ്പോഴാണ് നിങ്ങളോടൊപ്പം സന്തോഷമായി ചിരിച്ച മുഖത്തോടെ നിൽക്കുന്ന ഒരു ഭാര്യയെ കാണുന്നത്.കോകിലയെ കാണാനും നല്ല ഐശ്വര്യമുണ്ട്. ഇതുപോലെ എന്നും സന്തോഷമായി മുന്നോട്ട് പോകൂ എന്നിങ്ങനെയാണ് ഇരുവർക്കും നല്ല ജീവിതം ആശംസിച്ച് വന്ന കമന്റുകൾ.