നടന്‍ ബാലയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്തന്. മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, ഇരുവരേയും ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.’മൂന്നാഴ്ച മുമ്പ് ഞാനൊരു കാര്യം പറഞ്ഞിരുന്നു. എന്റെ മകളെ ഞാന്‍ ബഹുമാനിക്കുന്നു. ഇനിയൊരിക്കലും അവളെക്കുറിച്ച് സംസാരിക്കില്ലെന്ന് പറഞ്ഞിരുന്നു. മൂന്നാഴ്ചയായി ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. പക്ഷെ ഇന്ന് ഇവിടെ വരേണ്ടി വന്നു. അറസ്റ്റ് ആയതും കോടതിയില്‍ വരേണ്ടി വന്നതുമൊക്കെ എല്ലാവരും ചാനലുകളിലൂടെ കണ്ടിട്ടുണ്ടാകും. ഇതൊന്നും എനിക്ക് വലിയ വേദനയല്ല. അതിനേക്കാളും വലിയ വേദനയാണ് എന്റെ ചോര തന്നെ എനിക്കെതിരെ വന്നു. അത് വേദനിപ്പിച്ചു. ഇതേക്കുറിച്ച് ഇനിയൊന്നും സംസാരിക്കില്ല. ചോദ്യങ്ങളുമായി ആരും എന്റെ വീട്ടിലേക്ക് വരേണ്ടതില്ല.
സത്രീത്വത്തെ അപമാനിക്കല്‍, സോഷ്യല്‍ മീഡിയയിലൂടെ തന്നേയും മകളെയും അപമാനിക്കുന്നു, സൈ്വര്യ ജീവിതം കെടുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുന്‍ ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയത്. താരത്തിന് പുറമെ ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളാണ്. അറസ്റ്റിന് പിന്നാലെ ബാല മുന്‍ ഭാര്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകവെയായിരുന്നു താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.ഈ വിഷയത്തില്‍ ഇനി സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്നാലിപ്പോള്‍ മുന്‍ ഭാര്യ തനിക്കെതിരെ നീക്കം നടത്തുകയാണെന്നാണ് ബാല പറഞ്ഞത്. മൂന്നാഴ്ച മുമ്പ് ഇതേക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോള്‍ ആരാണ് കളിക്കുന്നത്. കുടംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോള്‍ കുടുംബത്തെ ആരാണ് കൊണ്ട് വന്നിരിക്കുന്നത്. ഇത് വാശിയല്ലെന്നും ബാല പറഞ്ഞിരുന്നു. നിങ്ങള്‍ തീരുമാനിക്ക്. എന്തിന് വേണ്ടിയാണ് ഞാന്‍ അനുഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം,എന്നും ബാല പറഞ്ഞിരുന്നു