മലയാളികളുടെ ഇഷ്ട താരമാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മോഹന്‍ലാലിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ ചെകുത്താന് എന്ന യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് വ്യക്തമാക്കി നടന് ബാലയും രംഗത്ത് വന്നിരുന്നു.ചെകുത്താന് ചെയ്യുന്നത് പോലെ മോശമായ പ്രവൃത്തി ചെയ്യുന്ന ആളാണ് സന്തോഷ് വര്‍ക്കിയെന്നും ബാല പറയുന്നു. നടി, നടന്മാരെ കുറിച്ച് വളരെ മോശമായ രീതിയില്‍ സംസാരിക്കുന്ന ആളാണ് സന്തോഷ്. ഇത്തരക്കാരൊക്കെ ജയിലിനകത്ത് തന്നെയാണ് കിടക്കേണ്ടതെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയില്‍ ബാല പറയുന്നു.ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി ചെയ്തതും തെറ്റാണ്. ലാലേട്ടനെ കുറിച്ച് മാത്രമല്ല എല്ലാ നടിമാരെക്കുറിച്ചും എന്നെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. എന്നിട്ട് ഇന്ന് ജനിച്ച കുട്ടിയെ പോലെ ചെകുത്താന് ചെയ്തത് തെറ്റാണെന്ന് പറയുന്നു. ചെകുത്താന് ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ ഇത്രയും കാലം ചെയ്തതെന്താണ്?
വളരെ വൃത്തിക്കേടായിട്ടാണ് അദ്ദേഹം നടിമാരെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. നിങ്ങള്‍ ചെയ്യുന്നതും ഇതൊക്കെ തന്നെയാണെന്ന് സന്തോഷിനോട് ഞാന്‍ പറയുകയാണ്. ഇങ്ങനെയുള്ള നെഗറ്റീവ് യൂട്യൂബേഴ്സിന് ഫുള്‍സ്റ്റോപ്പ് ഇടണം.
യൂട്യൂബേഴ്സ് വന്നതിന് ശേഷം സിനിമയുടെ വളര്‍ച്ചയിലും റിവ്യൂവിലും നല്ല കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. എന്നാല്‍ മൊബൈല്‍ എടുത്ത് എന്ത് തോന്നിവാസവും പറയാമെന്ന രീതി ശരിയല്ല. അതിനൊരു മാറ്റം വരണം. പടം ഇറങ്ങുന്നതിന് മുന്‍പ് പോസ്റ്റര്‍ കണ്ടിട്ട് ഈ സിനിമ പരാജയമാണെന്ന് വരെ പറയുന്നു.സ്വന്തം ഭാര്യയുടെ താലിയും വീടും കാറുമൊക്കെ വിറ്റിട്ടായിരിക്കും കോടികള്‍ മുടക്കി ഒരു നിര്‍മാതാവ് സിനിമ എടുക്കുന്നത്. പക്ഷേ ‘പടം ഞാന്‍ കണ്ടില്ല, എങ്കിലും വളരെ മോശം ആണെന്നാണ്’ ആളുകള്‍ പറയുന്നത്. അങ്ങനെയുള്ളവരൊക്കെ അകത്ത് കിടക്കണം. കിടക്ക് നിങ്ങളൊക്കെ അകത്ത് കിടക്ക്. സാത്താന് ജയിലിനകത്ത് കിടക്കുന്നത് ഞാന്‍ കണ്ടില്ല. ഈ സാത്താന് സാത്താന് തന്നെ കുഴിതോണ്ടിയതാണ്. ഇനിയെങ്കിലും എല്ലാവരും നന്നായി ജീവിക്കൂ…