By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: അവന്‍ മാപ്പ് പറയണം! എന്റെ ഭാര്യ വേലക്കാരിയാണെന്ന് ആരാണ് പറഞ്ഞത്? പൊട്ടിത്തെറിച്ച് ബാല
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > featured > അവന്‍ മാപ്പ് പറയണം! എന്റെ ഭാര്യ വേലക്കാരിയാണെന്ന് ആരാണ് പറഞ്ഞത്? പൊട്ടിത്തെറിച്ച് ബാല
featured

അവന്‍ മാപ്പ് പറയണം! എന്റെ ഭാര്യ വേലക്കാരിയാണെന്ന് ആരാണ് പറഞ്ഞത്? പൊട്ടിത്തെറിച്ച് ബാല

Last updated: December 6, 2024 5:14 pm 5:14 pm
Anusha Published December 6, 2024 5:14 pm
Share
SHARE

മലയാളികൾക്ക് സുപരിചിതമായ നടനാണ് ബാല. ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലയും കോകിലയും ഒരുമിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ബാലയുടെ വീട്ടിലെ വേലക്കാരി ആണെന്ന് പറഞ്ഞിട്ടാണ് കോകിലയുടെ ചിത്രം പ്രചരിച്ചത്. ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ടാണ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്.’കോകില കുറച്ച് അപ്‌സെറ്റ് ആയിട്ട് ഇരിക്കുകയാണ്. ഒരു മെസ്സേജ് ഇട്ടു അത് ഭയങ്കരമായ രീതിയില്‍ വൈറലായി. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം. ഇവളെന്റെ മാമന്റെ മകളാണ്. എന്റെ ഭാര്യയെ ഇങ്ങനെ വിളിച്ചാല്‍ ആ പറഞ്ഞവന്റെ ഭാര്യയെ ഞാന്‍ എന്തു വിളിക്കണം? ബാല ചോദിക്കുന്നു.

- Advertisement -

സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമൊക്കെ സംസാരിക്കൂ. ഇങ്ങനെ പറയാന്‍ എങ്ങനെയാണ് ധൈര്യം വരുന്നത്. എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. മറ്റൊരുത്തന്റെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുന്നത് ആണോ ഈ നാടിന്റെ സംസ്‌കാരവും രീതികളും. അങ്ങനത്തെ നിയമം വല്ലതുമുണ്ടോ? കോകിലയുടെ അച്ഛന്‍ രാഷ്ട്രീയത്തില്‍ വലിയ ആളാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പോലീസില്‍ പരാതി ഒന്നും കൊടുക്കേണ്ട. അദ്ദേഹം തന്നെ കൈകാര്യം ചെയ്‌തോളാം എന്നാണ് പറഞ്ഞത്. ഇത് പറയുമ്പോള്‍ തന്നെ ദേഷ്യം വരികയാണ്. ഞാന്‍ അമ്പലവും പ്രാര്‍ത്ഥനയും നല്ല പ്രവര്‍ത്തികളുമൊക്കെ ചെയ്ത് സമാധാനത്തോടെ ഇവിടെ ഇരിക്കുകയാണ്. എന്തെങ്കിലും വാക്ക് ഞാന്‍ തെറ്റിച്ചോ? ഞങ്ങള്‍ രണ്ടുപേരും സന്തോഷത്തോടെ ഇരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് എന്ത് വേണമെങ്കിലും പറയാം. എന്റെ ഭാര്യയെ പറ്റി ഇത്രയും മോശമായി പറഞ്ഞവന്‍ മാപ്പ് പറയണം.

ഞാനല്ല ഇതെല്ലാം തുടങ്ങി വച്ചത്. ആദ്യം അത് മനസ്സിലാക്കണം. ആക്ഷനു റിയാക്ഷനും വ്യത്യസ്തമാണ്. നിങ്ങള്‍ തുടങ്ങിയ വച്ചതിന് മറുപടിയുമായി ഞാന്‍ വരുന്നു. കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങള്‍ വിചാരിച്ചത്. അവന്‍ ആരാണെന്ന് എനിക്കറിയാമെന്നും നേരിട്ട് ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ട്, അവന്‍ മാപ്പ് പറയണം എന്നും അല്ലെങ്കില്‍ വിവരമറിയുമെന്നും’ ബാല പറയുന്നു. കുറെ വര്‍ഷം മുന്‍പ് ബാലയും കോകിലയും ഒരുമിച്ചുള്ള ചിത്രമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ മാമനൊപ്പമുള്ള പഴയ ഒരു ഫോട്ടോ ഉണ്ടെന്ന് കോകില സൂചിപ്പിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്ന് സംശയമുണ്ട്. അതേസമയം ഭാര്യയെ കുറിച്ച് മോശമായി പറഞ്ഞവര്‍ക്കെതിരെ രൂക്ഷമായ രീതിയിലാണ് ബാല പ്രതികരിച്ചത്. മുന്‍പ് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കോകിലയെ ചേര്‍ത്ത് നിര്‍ത്താനാണ് നടന്‍ ശ്രമിച്ചത്.

You Might Also Like

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം

രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ

കുറച്ചൂടി മര്യാദ കാണിക്കണം, ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്ന് കമന്റ്, മറുപടി കൊടുത്ത് താരം

നാല് പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാനും കൊടുത്തു. അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അത് മനപ്പൂര്‍വ്വം ചെയ്തതല്ല

TAGGED:actor balakokila
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?