മലയാളികൾക്ക് സുപരിചിതയായ താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഗുരുതരമായ കരള്‍ രോഗം ബാധിച്ച് മരണപ്പെട്ട് പോകുന്ന അവസ്ഥയിലേക്കും ബാല എത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കരള്‍ മാറ്റി വെക്കുന്ന ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് നടന് ജീവിതത്തിലേക്ക് തിരികെ വന്നത്.പലപ്പോഴും തന്റെ കൂടെ നിന്നവര്‍ കാല് വാരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നടന് പറഞ്ഞിരുന്നു. കരള്‍ മാറ്റി വെക്കുന്നതിനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ പോലും അങ്ങനെയായിരുന്നു എന്ന് പറയുകയാണ് നടനിപ്പോള്‍. തനിക്ക് വേണ്ടി കരള്‍ പകുത്ത് തന്ന ജേക്കബ്ബ് എന്ന വ്യക്തിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു നടന്.തരത്തിന്റെ വാക്കുകൾ ഇതാണ്,മനസിന് സന്തോഷമുള്ള ദിവസമാണ്. കാരണം ജേക്കബ്ബാണ് എനിക്ക് ലിവര്‍ തന്നത്. വളരെ ആത്മാര്‍ഥമായി ഞാന്‍ പറയുകയാണ്. അന്ന് ഓപ്പറേഷന്റെ സമയത്ത് കൂടെ നിന്ന ഡോക്ടര്‍മാരോടും നേഴ്സുമാരോടുമൊക്കെ ഞാന്‍ നന്ദി പറയുന്നു. അതുപോലെ ഞാന്‍ തിരിച്ച് വരണമെന്ന് ആഗ്രഹിച്ച എല്ലാവരോടും നന്ദിയുണ്ട്.
അന്ന് നടന്ന സത്യങ്ങള്‍ക്കിടയിലും ഒരുപാട് തെറ്റിദ്ധാരണകളുണ്ടായി. ആരൊക്കെ എന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയാം. ഞാനവിടെ ബോധമില്ലാതെ കിടക്കുമ്പോള്‍ സംഭവിച്ചതൊക്കെ പിന്നീട് ഞാനറിഞ്ഞു. അതിലൊരു സത്യം ഞാന്‍ പറയാം
എനിക്ക് കരള്‍ പകുത്ത് തന്നാല്‍ ഇവന്റെ ജീവനും പോകുമെന്ന് എല്ലാവരും ഉറപ്പിച്ച് പറഞ്ഞിരുന്നു. അപ്പോഴും അങ്ങനെ പോവുകയാണെങ്കില്‍ എന്റെ ചേട്ടന് വേണ്ടി അങ്ങ് പോവട്ടെ അത്രയേയുള്ളു എന്നാണ് ഇവന് പറഞ്ഞത്. അങ്ങനെ അവന് വരികയും എനിക്ക് കരള്‍ തരികയും ചെയ്തു.
ഇന്ന് ദൈവം സഹായിച്ച് ഞങ്ങള്‍ രണ്ട് പേരും നന്നായിരിക്കുന്നു. ഇതിനിടയില്‍ കുറേ ആളുകള്‍ ഇതിന്റെ ക്രെഡിറ്റൊക്കെ എടുക്കുന്നുണ്ട്. ചില സത്യങ്ങള്‍ ഞാന്‍ ഇന്നും മിണ്ടാതെ ഇരിക്കുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. പക്ഷേ നന്ദി ഞാന്‍ മറക്കില്ല. മറന്നാല്‍ ഞാന്‍ ബാലയല്ല.എന്റെ സഹോദരന് ജേക്കബ്ബ് ഇപ്പോള്‍ പുതിയൊരു ജോലിയിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ്. വലിയ കാര്യങ്ങള്‍ അന്തസ്സായി നടക്കുന്നുണ്ട്. അടുത്തതായി ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും പോവുകയാണ്.’ എന്നും ബാല പറയുന്നു.