മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപെട്ട് ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ച ആവുന്നത്.സംസാരിക്കുകയാണ് നടൻ ബാല. മലയാള സിനിമയിൽ ഒരു കൂട്ടം നടിമാരുടെ ഗ്രൂപ്പ് ഉണ്ടായിരുന്നെന്ന് ബാല പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. പവർഗ്രൂപ്പ് എന്ന് പറയുന്നുണ്ടല്ലോ. ഇൻഡസ്ട്രിയിൽ വേറൊരു ന്യൂസ് ഉണ്ട്. ഞാൻ കുറച്ച് കണ്ടിട്ടുണ്ട്. അഞ്ചാറ് നടിമാർ നല്ല കുടുംബമുണ്ടെങ്കിൽ അതിൽ പോയി കലഹമുണ്ടാക്കും. ഇത് എല്ലാവർക്കും അറിയുന്ന പേരുകളാണ്.വർഷങ്ങളായി ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോയെന്ന് എനിക്കറിയില്ല. കാരണം ഇപ്പോൾ എനിക്ക് കുടുംബമില്ല. അവർ ഭയങ്കര ഫ്രണ്ട്സാവും. പതുക്കെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങും. ഭർത്താവ് മണ്ടനാണെങ്കിൽ ഭർത്താവിനെ പിടിക്കും. ഭാര്യ മണ്ടിയാണെങ്കിൽ അവരെ പിടിക്കും. അവരുടെ കുടംബത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് പറഞ്ഞ് കൊടുക്കും. അവർ പിരിയും.
വേറെ നടൻമാരുടെ ചോദിച്ച് നോക്ക്. ഞാനായത് കൊണ്ട് ധൈര്യമായി പറഞ്ഞതാണ്. ഞാൻ നേരിട്ട് മെസേജ് കണ്ടു. രണ്ട് വരികളല്ല. ഇതെന്താ ലൗവർ ആണോ അയച്ചതെന്ന് ഞാൻ ചോദിച്ചു. ആ നടിയാണ് അയച്ചതെന്ന് പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയാെക്കെ ആളുകളുണ്ടെന്ന് ഞാൻ അറിയുന്നത്. ദയവ് ചെയ്ത് ഇവരെ കുടുംബത്തിൽ അടുപ്പിക്കരുതെന്ന് തനിക്ക് ഉപദേശം ലഭിച്ചെന്നും ബാല വ്യക്തമാക്കി. സത്യം പുറത്ത് വരികയാണെങ്കിൽ എല്ലാ സത്യവും പുറത്ത് വരണമെന്ന് ബാല വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ബാല പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് നടൻ പ്രതികരിക്കുകയുണ്ടായി. ന്യായം എവിടെയാണോ ആ പക്ഷത്താണ് ഞാൻ. സ്ത്രീകളുടെ ഭാഗത്താണ് ന്യായമെങ്കിൽ അവരുടെ കൂടെ ഞാനുണ്ടാകും. അത് പോലെ പുരുഷനെ പെണ്ണ് അപമാനിച്ചാലും ശിക്ഷ കിട്ടണം. ഒരാളുടെ വളർച്ചയെ മറ്റൊരാൾക്ക് തടയാനാകില്ല. അവസരം ഇല്ലാതാക്കാൻ പവർ ഗ്രൂപ്പ് വേണമെന്നില്ല.ഒരു നടൻ വിചാരിച്ചാൽ മതി. ഇഷ്ടപ്പെടാത്ത നടനെ തന്റെ സിനിമയിൽ വേണ്ടെന്ന് പറയാം. അവസാന നിമിഷം പുറത്താക്കും. പക്ഷെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെങ്കിൽ കേസ് എടുത്ത് ശിക്ഷ കൊടുക്കണം.