മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടൻ ബാലയോട്.കുടുംബ ജീവിതത്തിലെ വിള്ളലുകളും, ഡിവോഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രതികരണങ്ങളും ഒക്കെ സ്ഥിരം വിവാദങ്ങളിലേക്ക് നയിക്കാറുണ്ട്.തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ചില അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് നടൻ. പ്രമുഖ യൂട്യൂബർ ചെകുത്താനുമായുള്ള അസ്വാരസ്യങ്ങൾ കുറിച്ചും, ചില സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ നിലപാടുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബാല. പ്രമുഖ തമിഴ് മാധ്യമപ്രവർത്തകൻ ബൈൽവാൻ രംഗനാഥനെയും ബാല ശക്തമായ ഭാഷയിൽ വിമർശിച്ചു.ബൈല്‍വാന്‍ രംഗനാഥന് എന്നൊരാളുണ്ട്. സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, മാധ്യമപ്രവര്‍ത്തകനുമാണ്. അയാള്‍ പ്രമുഖ നടീ-നടന്മാരെ കുറിച്ചെല്ലാം വളരെ മോശമായ രീതിയിൽ സംസാരിക്കുന്നു. ‘ആ സൂപ്പര്‍ താരത്തിന്റെ മുറിയില്‍, ഈ നടി പോയി കിടന്നു’ എന്ന് യൂട്യൂബിലൂടെ വിളിച്ചു പറഞ്ഞ് കാശുണ്ടാക്കുന്നയാള്‍ക്ക് എതിരെ അവിടെ ആരും പ്രതികരിച്ചില്ല. ഒടുവിൽ ഞാന്‍ മാത്രമാണ് ശബ്ദമുയര്‍ത്തിയത്. ഇതൊന്നും അനുവദിച്ചുകൊടുത്തുകൂടയെന്നും ബാല വ്യക്തമാക്കി.
മോഹൻലാൽ നേരിടുന്ന വിമർശനങ്ങളെ പറ്റിയും ബാല പ്രതികരിച്ചു. രാജ്യം പത്മഭൂഷണും, പത്മശ്രീയും, ലെഫ്. കേണല്‍ പദവിയും ഒക്കെ നല്കി ആദരിച്ചയാളാണ് മോഹന്‍ലാല്‍ സര്. അദ്ദേഹത്തിനെ കുറിച്ചൊന്നും സംസാരിക്കാന്‍ ചെകുത്താനെ പോലൊരാള്‍ക്ക് യാതൊരു യോഗ്യതയുമില്ല. എന്നിട്ടും വളരെ മോശമായി അദ്ദേഹത്തെ തെറി പറയുന്നു, എങ്ങനെ നിങ്ങള്‍ക്കെല്ലാം ഇത് കേട്ടിരിക്കാന്‍ കഴിയുന്നു.അഥെ സമയം കൊല്ലം സുധി മരിച്ച സമയത്ത്, ലക്ഷ്മി നക്ഷത്ര കരഞ്ഞപ്പോള്‍ നാണമില്ലേ എന്ന് ചോദിക്കുന്ന അയാളൊക്കെ ഒരു മനുഷ്യനാണോ. കലാഭവന്‍ മണി സര് മരിച്ചപ്പോള്‍ കേരളം മുഴുവന്‍ കരഞ്ഞിരുന്നു. മമ്മൂട്ടി സര് ഉൾപ്പെടെ ഇമോഷണലായി. അതൊരു നാണക്കേടാണോ..? ഒരാള്‍ മരിക്കുമ്പോള്‍, വര്‍ഷങ്ങളോളം കൂടെ ഉള്ള ആളോട് കരഞ്ഞുപോകും. അതിനെ നാണമില്ലേ എന്ന് ചോദിച്ച് കളിയാക്കുന്നതിനെ ഞാൻ ചോദ്യം ചെയ്തു, അതാണ് പ്രശ്നമെന്നും ബാല പറയുന്നുണ്ട്.