സമൂഹ മാധ്യമങ്ങളിൽ രണ്ടു ദിവസമായി ബാബു ആൻ്റണി ചാർമിളയെ തേച്ചു എന്ന വാർത്ത പരക്കുകയാണ്, ആ വാർത്തയുടെ സത്യാവസ്ഥ ഇതാണ്

മലയാള സിനിമയിൽ സ്റ്റൻഡ് രംഗങ്ങൾ ചെയ്തു നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ബാബു ആൻറണി. ഒരു മികച്ച നടനെന്ന രീതിയിൽ മലയാള സിനിമ പൂർണമായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് ബാബു ആൻറണി. പണ്ടൊക്കെ നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്താറുള്ള താരം ഇപ്പോഴും മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്. നിരവധി ആരാധകരാണ് നടന് കേരളത്തിലുടനീളം ഉള്ളത്. ബാബു ആൻറണി അഭിനയിച്ച ഒട്ടുമിക്ക സിനിമകളും മലയാളം സിനിമാ മേഖലയിലെ സൂപ്പർ ഹിറ്റുകളായിരുന്നു.

ഒരു സഹ നടൻ എന്ന നിലയിലായിരുന്നു ബാബു ആൻറണി മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നത്. ഉയർന്ന ശാരീരിക ക്ഷമതയും ഉയരവുമുള്ള താരം ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ദിവസവും തൻറെ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. തൻറെ കുടുംബ വിശേഷങ്ങൾ സിനിമാ വിശേഷങ്ങൾ എന്നിവ താരം സോഷ്യൽ മീഡിയ വഴി ആണ് പ്രേക്ഷകരെ അറിയിക്കുന്നത്. ഇന്നലെ ബാബു ആൻറണി ഒരു ചിത്രം ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കു വെച്ചിരുന്നു. ചിത്രത്തിന് വന്ന ഒരു കമൻറ് ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ഇങ്ങനെ ആയിരുന്നു ചിത്രത്തിന് ചുവടെ ഉള്ള കമൻറ്. നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടി കാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി ചാർമിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചു വരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് തിരിച്ചു ചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു. താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക എന്നായിരുന്നു ബാബു ആന്റണിയുടെ മറുപടി.