തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സൈബര്‍ ആക്രമണം; ലൈവിലെത്തി പൊട്ടിത്തെറിച്ച് വൈറല്‍ സ്ഥാനാര്‍ത്ഥി വിബിത ബാബു

തിരഞ്ഞെടുപ്പിന് കഴിഞ്ഞിട്ടും എന്നെ തിരഞ്ഞു പിടിച്ച് വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസിന്റെ വൈറല്‍ സ്ഥാനാര്‍ത്ഥി വിബിത ബാബു. സോഷ്യല്‍ മീഡിയ തന്നെ തിരഞ്ഞു പിടിച്ച് വേട്ടയാടുകയാണെന്നും വിബിത പ്രതികരിക്കുന്നു. തിരഞ്ഞെടുപ്പില്‍ വലിയ വലിയ ആളുകള്‍ തോറ്റിട്ടും അവര്‍ക്ക് ആര്‍ക്കും ഇത്രയധികം വേട്ടയാടലുകള്‍ ഉണ്ടായില്ല. എന്തുകൊണ്ട് തന്നെ മാത്രം വേട്ടയാടുന്നതെന്ന് വിബിത ചോദിക്കുന്നു.ബിബിത ബാബുവിന് കനത്ത തോൽവി | Bibitha Babu | Local Body Election | Election 2020 | Manorama News

എനിക്ക് ഒരു കുടുംബം ഉണ്ട് , കുട്ടികളുണ്ട്, എനിക്ക് എന്റെ പ്രൊഫഷന്‍ നോക്കണം. സംഘടിതമായി ആക്രമിക്കുന്നത് എന്ത് കാര്യത്തിനാണ്. തിരഞ്ഞെടുപ്പില്‍ എല്ലാവരേയും പോലെ തന്നെയാണ് എന്റെ പരാജയവും സ്വീകരിച്ചത്. 1477 വോട്ടിനാണ് ഞാന്‍ തോറ്റത്. 16,000ത്തിന് മുകളില്‍ വോട്ടുകള്‍ ഞാന്‍ നേടിയിട്ടുണ്ട്. എന്നെ പിന്തുണച്ചവരെ നിങ്ങള്‍ വോട്ടായി പരിഗണിക്കുന്നില്ലെ- വിബിത ചോദിക്കുന്നു.സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചില്ല, അങ്ങനെ കരുതുന്നുമില്ല, വ്യാജവീഡിയോ പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത് ...

എന്റെ ചിത്രങ്ങള്‍ ഞാന്‍ എന്റെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പകര്‍ത്തിയതാണ്. അല്ലാതെ തിരഞ്ഞെടുപ്പിനായി മാത്രം പകര്‍ത്തിയതല്ല. വൈറല്‍ സ്ഥാനാര്‍ത്ഥിയാകാനല്ല ആ ഫോട്ടോ പ്രചരിച്ചതെന്നും വിബിത പ്രതികരിക്കുന്നു.