ആരംഭം കുറിച്ച് എട്ട് മാസത്തിനുള്ളില്‍ വന്‍ കുതിപ്പുമായി ബി ഫോര്‍ മൂവീസിന്റെ ഓടിടി പ്ലാറ്റ്ഫോം

എല്ലാവര്‍ക്കും സൗജന്യ വിനോദ മൂവി പ്ലാറ്റ്‌ഫോം എത്തിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച
ബി 4 മൂവീസ് വിജയത്തേരോട്ടം തുടരുന്നു. ആരംഭം കുറിച്ച് എട്ട് മാസത്തിനുള്ളില്‍ വന്‍ കുതിപ്പാണ് ആപ്പ് കൈവരിച്ചത്. എട്ട് മാസത്തിനുള്ളില്‍ പതിനായിരത്തിലധികം ഇന്‍സ്റ്റാളുകളിലേക്കാണ് ആപ്പ് എത്തിയിരിക്കുന്നത്.

അഞ്ഞൂറിലധികം മലയാള ചിത്രങ്ങളും, അഭിനേതാക്കളുടെ പ്രൊഫൈലുകളുമുള്‍പ്പെടെയാണ് ബി ഫോര്‍ മൂവീസ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ അഭിനേതാക്കളെ അടിസ്ഥാനമാക്കിയും അല്ലാതെയും തിരയാനും പുതിയ സിനിമയുടെ നോട്ടിഫിക്കേഷനും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബി 4 എന്റര്‌ടൈന്മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ് ബി 4 മൂവീസ് ആപ്പ് വികസിപ്പിച്ചത്.

എല്ലാവര്‍ക്കും സൗജന്യ വിനോദ മൂവി പ്ലാറ്റ്‌ഫോം എത്തിക്കുന്നതിനായാണ് ഇത്തരത്തിലൊരു ആപ്പ് നിര്‍മ്മിച്ചതെന്നാണ് B4blaze.com, B4movies എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ അയ്യപ്പന് ശ്രീകുമാര്‍ പറയുന്നത്. ഈ ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ 100% സൗജന്യമായി ലഭ്യമാണെന്നും മാനേജിംഗ് ഡയറക്ടര്‍ അയ്യപ്പന്‍ ശ്രീകുമാര്‍ അറിയിച്ചു. പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും എന്നതിനാല്‍ എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ട മലയാളം സിനിമകള്‍ അധിക ചിലവില്ലാതെ കാണാന്‍ കഴിയുമെന്നും അയ്യപ്പന്‍ ശ്രീകുമാര്‍ പറഞ്ഞു.

App download link : https://play.google.com/store/apps/details?id=com.b4movies.app&hl=en_IN&gl=US

B4movies, ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. https://b4blaze.com/tech/b4blaze-presents-b4movies-app-how-to-use-it-73065/