ആറാട്ട് ഒരു സ്പൂഫ് സിനിമ ആയിരുന്നു, എന്നാൽ ആളുകൾ അത് സീരിയസ് ആയി എടുത്തു : ആറാട്ട് സിനിമയിൽ തങ്ങൾക്ക് പറ്റിയ തെറ്റുകൾ പറഞ്ഞ് ബി ഉണ്ണികൃഷ്ണൻ

ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടുകെട്ടിൽ വൻ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ആറാട്ട്. വൻ ഹൈപ്പുമായി എത്തിയ ചിത്രം തിയേറ്ററിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം. സമീപകാലത്ത് ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു.

ഇപ്പോഴിതാ ആറാട്ടിന്റെ കാര്യത്തിൽ തങ്ങള്‍ക്കും തെറ്റ് പറ്റിയെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണന്‍. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

“ആറാട്ട് എന്‍റെ സോണിലുള്ള സിനിമ ആയിരുന്നേയില്ല എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

നെയ്യാറ്റിന്‍കര ​ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയന്‍ വരികയായിരുന്നു. ഈ കഥാപാത്രം രസമല്ലേയെന്നും അതില്‍ വര്‍ക്ക് ചെയ്യരുതോയെന്നും അദ്ദേഹം എന്നോട് ചോദിച്ചു.

ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്‍ ചെയ്യാന്‍ ആ​ഗ്രഹിച്ചത്. ലാല്‍ സാറിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുകയാണെങ്കില്‍ ഭയങ്കര രസകരമായിരിക്കുമെന്ന് തോന്നി.

പക്ഷേ ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങള്‍ തെറ്റ് വരുത്തിയത് എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്‍ പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

ഈ സിനിമയുടെ ആശയം പലരോടും സംസാരിച്ചു. ലാല്‍ സാറിനെവച്ച് ഒരു ഹെവി സാധനം ചെയ്യുമ്പോള്‍ മുഴുവന്‍ സ്പൂഫ് ആയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന് ചോദിച്ചു പലരും. അപ്പോള്‍ നമുക്കും ആശയക്കുഴപ്പം വന്നു.

അങ്ങനെ രണ്ടാം പകുതിയിൽ ആവശ്യം ഇല്ലാത്ത സ്ഥലത്തേക്ക് തങ്ങൾ പോയി എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

സിനിമയിൽ ചെയ്ത സ്പൂഫില്‍ പലതും വര്‍ക്ക് ആയുമില്ലെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. സ്പൂഫുകൾ പ്രേക്ഷകര്‍ വെറും റെഫറന്‍സുകള്‍ മാത്രമായാണ് കണ്ടത് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. മമ്മൂക്കയുടെ കിം​ഗ് സിനിമയിലെ ഡയലോ​ഗ് വരെ അദ്ദേഹം പറഞ്ഞു എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

നെയ്യാറ്റിന്‍കര ​ഗോപന്‍ ഒരു ഏജന്‍റ് ആണെന്ന് പറയുന്നത് ബാലിശമായി ആളുകള്‍ക്ക് തോന്നി. ആ ഏജന്റ് സംഗതി കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് അയാള്‍ക്ക് എക്സ് എന്നൊക്കെ പേരിട്ടത്. പക്ഷേ അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകര്‍ എടുത്തത് എന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.