
കൊച്ചി: നടി അവതാരിക എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരി, മോട്ടിവേഷണല്‍ സ്പീക്കര്‍, ലൈഫ് കോച്ച് എന്നിങ്ങനെയുള്ള മേഖലകളിലും തിളങ്ങാന്‍ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്.
യൂട്യൂബിലും സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ പേരന്റിങ്, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം താരം സംസാരിക്കാറുണ്ട്.
ഇപ്പോഴിത പുതിയ വീഡിയോയിലൂടെ പോസ്റ്റ് പാര്‍ട്ടം കാലഘട്ടത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി. പോസ്റ്റ് പാര്‍ട്ടം സമയത്ത് പങ്കാളിക്ക് ഉള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അശ്വതിയുടെ വീഡിയോ.
ഒരു സ്ത്രീ പ്രസവാനന്തര ഘട്ടങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ച് പാര്‍ട്ണര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാകണം എന്ന് പറയുകയാണ് അശ്വതി.
ആദ്യം വേണ്ടത് നിങ്ങളുടെ പാര്‍ട്ണറിനെ കേള്‍ക്കുകയാണെന്ന് അശ്വതി പറയുന്നു.
നമ്മള്‍ അവരെ കേള്‍ക്കുമ്പോള്‍ നമ്മള്‍ അവര്‍ക്കൊരു വാല്യൂ കൊടുക്കുന്നുണ്ടെന്ന് പാര്‍ട്ണണര്‍ക്ക് തോന്നണം. നമ്മള്‍ കൂടെയുണ്ടെന്ന് അവര്‍ മനസിലാക്കണം എന്നാണ് അശ്വതി പറയുന്നത്.
കുഞ്ഞിനെ മുലയൂട്ടുന്നതിലൊക്കെ സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് മറ്റൊരു വലിയ കാര്യം എന്നും അശ്വതി പറയുന്നു. ഡെലിവറി കഴിഞ്ഞുള്ള ദിവസങ്ങളില്‍ ഒരുപാട് സഹായങ്ങള്‍ സ്ത്രീക്ക് ആവശ്യമാണ്.
അത് മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത് എന്നും അശ്വതി വീഡിയോയില്‍ പറയുന്നു. ഡെലിവറിക്ക് ശേഷം ഉണ്ടാകുന്ന ശരീര മാറ്റത്തിനെ തമാശയ്ക്ക് പോലും കളിയാക്കരുതെന്നും അശ്വതി പറയുന്നു.
ശരീരത്തില്‍ വളരെ വലിയ മാറ്റങ്ങളാകും സംഭവിക്കുക. ഇത്രയും വീര്‍ത്ത വയര്‍ തിരികെ പഴയ രീതിയിലേക്ക് ആവാന്‍ സമയം എടുക്കും. ഇതൊക്കെ കണ്ടിട്ട് കളിയാക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യാതിരിക്കുക എന്നാണ് അശ്വതി പറയുന്നത്.