എല്ലാ ദിവസവും അവള്‍ എണീക്കുന്നത് തന്നെ എന്റെ വയറില്‍ ഉമ്മവെച്ചു കൊണ്ടാണ്; . രണ്ടാം ഗര്‍ഭകാലത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

നടിയായും അവതാരകയായും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. സ്‌ക്രീനില്‍ വേറിട്ട വേഷങ്ങള്‍ പരീക്ഷിക്കുന്ന താരം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ഇന്ന് അശ്വതിയുടെ അഭിനയത്തിനും അവതരണത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരുക്കത്തിലാണ് അശ്വതി. ആദ്യത്തെ ഗര്‍ഭക്കാലത്ത് നിന്നും തീര്‍ത്തും വ്യസ്യസ്തമായിട്ടാണഅ തന്റെ രണ്ടാമത്തെ പ്രൊഗ്‌നന്‍സി ടൈം കടന്ന് പോവുന്നത്. ഇപ്പോള്‍ രണ്ടാമത്തെ ഗര്‍ഭകാലത്തെക്കുറിച്ചാണ് താരം പറയുന്നത്.

ആദ്യത്തേത് പോലെ ഇത്തവണ എനിക്ക് ആശങ്കയില്ല. കാരണം എന്താണ് ഈ പരിപാടിയെന്ന് ഇപ്പോള്‍ നന്നായി അറിയാം. കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുന്‍പാണ് ഞാന്‍ ഗര്‍ഭം ധരിക്കുന്നത്. ഷൂട്ടിങ്ങുമായി അടിച്ചു പൊളിച്ചു നടക്കുകയായിരുന്ന എനിക്ക് പെട്ടെന്നൊരു ക്ഷീണം അനുഭവപ്പെട്ടു. അങ്ങനെ പോയി ടെസ്റ്റ് ചെയ്തപ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു.

കൊവിഡിന്റെ രണ്ടാം തരംഗം എല്ലാവരെയും പോലെ എന്നെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ട് എന്റെ മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും ഇങ്ങോട്ട് വരാന്‍ കഴിയുന്നില്ല. ഞാനും മോളും തന്നെയാണ് ഇപ്പോള്‍ താമസിക്കുന്നത്. ഒരു കാര്യം ഓര്‍ത്താല്‍ ലോക്ക്ഡൗണ്‍ ഒരു അനുഗ്രഹം തന്നെയായിരുന്നു. സ്വന്തമായി മാറ്റി വെക്കാന്‍ കുറച്ചു സമയവും സ്വയം പരിപാലിക്കാനും എനിക്ക് സാധിക്കുന്നുണ്ട്.

വര്‍ക്കിന്റെ കാര്യം പറയുകയാണെങ്കില്‍ ചക്കപ്പഴം ടീമിനോട് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പറഞ്ഞപ്പോള്‍ വയറു കണ്ടു തുടങ്ങുമ്പോള്‍ ഇതും ഷോയുടെ ഭാഗമാക്കാം എന്നായിരുന്നു അവര്‍ പറഞ്ഞത്. അത് തന്നെ നടന്നു. ഒരേ സമയം സ്‌ക്രീനിലും ജീവിതത്തിലും ഗര്‍ഭകാലം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ലാലോ. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് എന്റെ കുഞ്ഞു തന്നെയാണോ സീരിയലിലും വരിക എന്നാണ്. ഈ കൊറോണ സമയത്ത് ഒരുപാട് കാര്യങ്ങള്‍ മിസ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഹോസ്പിറ്റലിലേക്കുള്ള പോക്ക് തന്നെ മാറി എല്ലാം ഓണ്‍ലൈന്‍ ആയല്ലോ. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മക്കളോട് പറയാം അവരുടെ ജനനം തന്നെ ഒരു ത്രില്ലര്‍ സ്റ്റോറി ആയിരുന്നു എന്ന്.

ഇപ്പോള്‍ മകള്‍ പത്മയില്‍ വന്ന മാറ്റങ്ങളാണ് ഇഎന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. എനിക്ക് സഹോദരങ്ങളേ വേണ്ട എന്ന് പ്രഖ്യാപിച്ച കുഞ്ഞായിരുന്നു അവള്‍. കുറച്ചു നാള്‍ മുന്‍പ് അവള്‍ തന്നെ വന്നു പറഞ്ഞു ഒരു കുഞ്ഞു വാവയെ വേണമെന്ന്. അങ്ങനെയാണ് ഞങ്ങള്‍ അതിനെപ്പറ്റി ആലോചിക്കുന്നത് തന്നെ. കുഞ്ഞുമായി ഇപ്പോഴേ അവള്‍ ഒരു ബോണ്ട് ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഇപ്പോള്‍ അവള്‍ സംസാരിക്കുമ്പോഴൊക്കെ കുഞ്ഞും അനങ്ങും. എല്ലാ ദിവസവും അവള്‍ എണീക്കുന്നത് തന്നെ എന്റെ വയറില്‍ ഉമ്മവെച്ചു കൊണ്ടാണ് അശ്വതി പറയുന്നു.