സിനിമ റിവ്യൂവിനെ കുറിച്ചുള്ള നടൻ മമ്മൂട്ടിയുടെ വാക്കുകളോട് പ്രതികരിച്ച് യൂട്യൂബർ അശ്വന്ത് കോക്ക്.
ഇതിഹാസ നടൻ ആണ് മമ്മൂട്ടി. അദ്ദേഹം സെൻസിബിൾ ആണ്. എപ്പോഴും വിവേകത്തോടെ കാര്യങ്ങൾ പറയുന്ന മനുഷ്യനാണ് അദ്ദേഹം. ഇന്നും അങ്ങനെ തന്നെയാണ് സംസാരിച്ചത്.
സിനിമയെ സിനിമയുടെ വഴിക്ക് വിടൂ. വിജയിക്കേണ്ടത് ആണെങ്കിൽ വിജയിക്കും. റിവ്യൂസ് നിർത്തിക്കഴിഞ്ഞാൽ പോലും എല്ലാ സിനിമയും വിജയിക്കില്ല. അത് സത്യമായ കാര്യമാണ്. അത് മമ്മൂട്ടി മനസിലാക്കി.
ഡിഫൻസീവ് മെക്കാനിസത്തിന്റെ ഭാഗമായി സിനിമ പരാജയപ്പെടുമ്പോൾ അതിന്റെ കുറ്റം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്”, എന്നാണ് അശ്വന്ത് കോക്ക് പറഞ്ഞത്.
റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും ആയിരുന്നു മമ്മൂട്ടി പറഞ്ഞത്.
സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്.
നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്”.-എന്നായിരുന്നു റിവ്യൂകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.