നടിയെ ബലാൽസംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെതിരെ അതിജീവിത കോടതിയിൽ. വിജയ് ബാബുവിനെ ജാമ്യം അനുവദിക്കരുതെന്ന് എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇയാൾ ജാമ്യം നിർണയിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് അതിജീവിത കോടതിയിൽ ബോധിപ്പിച്ചു.
വിജയ് ബാബു നാട്ടിലെത്തിയശേഷം അറസ്റ്റ് പോരെ എന്ന് കോടതി ചോദിച്ചു. എന്നാൽ അറസ്റ്റ് അനിവാര്യമാണ് എന്നായിരുന്നു സർക്കാർ നിലപാട്. വിജയ് ബാബു നാട്ടിലെത്തിയശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് എന്ന് കോടതി പറഞ്ഞിരുന്നു. മടക്കയാത്ര ടിക്കറ്റ് പകർപ്പ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഇതേ തുടർന്ന് മെയ് 30 കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് പകർപ്പും ഉപഹർജിയും ഹാജരാക്കി താരം. പിന്നീട് ബുധനാഴ്ച ഹർജി പരിഗണിക്കാൻ വീണ്ടും മാറ്റി. അപ്പോൾ വാക്കാൽ പറഞ്ഞെങ്കിലും ഇന്ന് പരിഗണിക്കാൻ വീണ്ടും മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം 22നാണ് നടി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്.
ഇത് ഏറെ വിവാദമാവുകയും ചെയ്തു. നിരവധി വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയർന്നത്.