മലയാളികളുടെ പ്രിയ യുവ താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. നിരവധി ആരാധകരുള്ള താരത്തിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം മഹേഷും മാരുതിയുമാണ്.
സേതു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക.മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ചിത്രം.
ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ പുതിയ വാഹനം ഗ്യാരെജിൽ എത്തിച്ചിരിക്കുകയാണ് താരം.
ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ ആണ് താരം സ്വന്തംക്കിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ 7 സിരീസിലെ ടോപ്പ് മോഡല്‍ ആയ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോര്‍ട്ട് എന്ന മോഡല്‍ ആണ് ആസിഫ് വാങ്ങിയിരിക്കുന്നത്. ഈ കാറിന്റെ ടോപ്പ് മോഡലിന്റെ വില 1.35 കോടിയാണ്.
2993 സിസി ഉള്ള ബിഎംഡബ്ല്യുവിന്റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിന്. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഉള്ള വാഹനത്തിന് 17 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം നല്കുന്ന മൈലേജ്. ക്രൂസ് കണ്ട്രോള് വിത്ത് ബ്രേക്കിംഗ് ഫങ്ഷന്, സെര്‍വട്രോണിക് സ്റ്റീയറിംഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോടും സന്നാഹങ്ങളോടെയും ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്.
അതേസമയം എൺപതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് മഹേഷും മാരുതിയും പറയുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി എസ് എൽ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.