റിയാസ് തന്നെ ആയിരുന്നോ 3ാം സ്ഥാനത് നില്‍ക്കേണ്ടിയിരുന്നത്; ബിഗ് ബോസിനോട് അശ്വതി

ചരിത്രത്തില്‍ ആദ്യമായിട്ടാണ് മലയാളം ബിഗ് ബോസ് വിന്നര്‍ സ്ഥാനത്ത് ഒരു ലേഡീ എത്തുന്നത്. ബിഗ് ബോസ് സീസണ്‍ ഫോറിലാണ് ദില്‍ഷാപ്രസന്നന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്ത് ബ്ലസ്ലിയും എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് റിയാസ് എത്തി. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നുവന്ന റിയാസ് ആയിരിക്കും ഒന്നാം സ്ഥാനം നേടുക എന്നാണ് പലരും കരുതിയിരുന്നത്.

ബിഗ് ബോസ് വീട്ടിലെ ഭൂരിഭാഗം മത്സരാര്‍ത്ഥികളും റിയാസ് തന്നെ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സ്ഥിരമായി കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്യറുള്ള അശ്വതിയും റിയാസിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

റിയാസ് സലീം മൂന്നാം സ്ഥാനത്ത് ! റിയാസ് സലീം… എന്താ പറയാ? കളിയുടെ ഗതി മാറ്റിയ സിംഹക്കുട്ടി വീട്ടിലേക്കു കടന്നു വന്നപ്പോള്‍ ഞാനടക്കം ഉള്ള പ്രേക്ഷകര്‍ക്കു എതിരഭിപ്രായം ഉണ്ടായിരുന്ന മത്സരാര്‍ത്ഥി. പക്ഷെ പതിയെ പതിയെ ആ ഒരു അഭിപ്രായം അവന്‍ തന്നെ മാറ്റിയെടുത്തു. പകുതിക്കു വെച്ചു വന്നപ്പോള്‍ ഇങ്ങനെയെങ്കില്‍ ആദ്യമേ വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് എല്ലാ ബിഗ്ബോസ് പ്രേക്ഷകരുടെയും ഉള്ളില്‍ ചോദ്യമുയര്‍ത്തി…

ജനപിന്തുണയോടെ ഫിനാലെയില്‍ മൂന്നാം സ്ഥാനത്തെത്തി.. പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്ബോസേ? റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത് നില്‍ക്കേണ്ടി ഇരുന്നത്?? എന്നെപോലെ പലരുടെയും ഉള്ളില്‍ ഈ ചോദ്യം ഉയര്‍ന്നിട്ടുണ്ടാകാം, പക്ഷെ ഞാന്‍ ഒരു കാര്യം പറയട്ടെ… റിയാസ് നിന്നെ പോലൊരു മത്സരാര്‍ത്ഥി ഇനി വന്നാലായി.. എന്തായാലും നിന്റെ ഭാവിക്കായി എല്ലാവിധ ആശംസകളും നേരുന്നു റിയാസ് സലീം എന്നായിരുന്നു അശ്വതി കുറിച്ചത്.