നീല സാരിയിൽ മിന്നിത്തിളങ്ങി ആര്യ, ചിത്രങ്ങളിൽ അതീവ സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ രമേശ് പിഷാരടിയുടെ ഭാര്യ ആയിരുന്നു ആര്യ. അസാധ്യ കോമഡി ടൈമിംഗ് ഉള്ള ഒരു താരം കൂടിയാണ് ആര്യ. അതുകൊണ്ടുതന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് സിനിമയിൽ നിന്നും ലഭിച്ചത്. ഇതെല്ലാം തന്നെ താരം വളരെ മികച്ചതായി അവതരിപ്പിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചത്.

നീല സാരിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകൾ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു. വർഷങ്ങളായിട്ടും താരത്തിന് ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് ചില ആരാധകർ പറയുന്നത്. അത് ശരിയാണ് എന്ന് നമുക്ക് ചിത്രങ്ങളിൽ നോക്കിയാൽ മനസ്സിലാവുകയും ചെയ്യും.

കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജു മേനോനാണ് ചിത്രത്തിൽ ആര്യയുടെ നായകനായി എത്തുന്നത്. ക്ലൈമാക്സിൽ അതിഥി വേഷത്തിൽ വരുന്ന ഒരു കഥാപാത്രത്തെ ആയിരുന്നു ബിജുമേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഉള്ള ഒരു ചിത്രമായിരുന്നു ഇത്. ഇതിലെ കഥാപാത്രം ആര്യ മികച്ച രീതിയിൽ അവതരിപ്പിക്കുകയും പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റുകയും ചെയ്തു.