ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം ഐസൊലേറ്റ് ചെയ്യാനും കേജ്രിവാള് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടര്‍മാര്‍ക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.