സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതയായ വ്യക്തി ആണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ.മുമ്പ് നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് നിരന്തരം വിളിച്ചിരുന്ന ആളാണ് സന്തോഷ് വര്‍ക്കിയെന്ന് നടി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മറ്റ് ചില നടിമാരെയും വിളിച്ച് ശല്യം ചെയ്തുവെന്ന് ഇയാള്‍ക്കെതിരെ ആരോപണം വന്നു. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞാണ് സന്തോഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സിനിമകളുടെ റിലീസ് ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയും റിവ്യൂ പറയുകയും ചെയ്യും. ഇടയ്ക്ക് സിനിമകളെ പറ്റി മോശം അഭിപ്രായം പങ്കുവെച്ചതിന് ആളുകള്‍ക്കിടയില്‍ നിന്നും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.
https://www.instagram.com/reel/C9WEfu7gTZV/?igsh=MTEybzd2enNtcGRydQ==
അതേ സമയം നടി ഐശ്വര്യ ലക്ഷ്മിയുമായി ലിപ്ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് വിവാദത്തിലായിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ‘ഐശ്വര്യ ലക്ഷ്മി വളരെ ഹോട്ടാണ്. മായനദിയിലൊക്കെയുണ്ട്. ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ അവര്‍ക്കൊരു മടിയുമില്ല. അവരുമായി ഒരു സിനിമയില്‍ ലിപ്ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. ജീവിതത്തില്‍ അല്ല, സിനിമയില്‍ അവരുമായി ലിപ്ലോക്ക് ചെയ്യാന്‍ താല്പര്യമുണ്ട്.’ എന്നുമാണ് സന്തോഷ് പറഞ്ഞിരിക്കുന്നത്.നിരവധി പേരാണ് കമന്റുമായി വരുന്നത് നിനക്ക് ക്രഷ് ഇല്ലാത്ത ഏതെങ്കിലും നടി ഉണ്ടോ? ഇങ്ങനെ ആണേല്‍ നീ അടി കൊണ്ട് ചാവും സിനിമയില്‍ അല്ല ജീവിതത്തില്‍. സാധാരണ കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്കൊരു ജീവിതം കൊടുക്കണമെന്ന് ഒക്കെയാണ് പറയാറുള്ളത്. ഇത്തവണ അണ്ണന് ഡയലോഗ് മാറ്റിപ്പിടിച്ചതാണ്… എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.