കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്ന ഒരു വിഷയമാണ്റോബിനും ആരതി പൊടിയും ബ്രേക്ക് അപ്പ് ‘ആയി എന്ന തരത്തിലാണ് വാർത്തകള്‍.ആരതി പൊടിയുടേത് എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം കമന്റിന്റെ സ്ക്രീന്ഷോട്ടിലായിരുന്നു എല്ലാത്തിന്റേയും തുടക്കം. ആരതി ഇന്‍സ്റ്റയില്‍ റോബിനെ അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ ശക്തമാക്കി. ‘ജൂണ്‍ 26 വിവാഹം നിശ്ചയിച്ചിരിക്കുമ്പോള്‍ മള്‍ട്ടിപ്പിള്‍ റിലേഷന്‍ഷിപ്പ്’ എന്ന തുടങ്ങുന്ന തരത്തിലുള്ള കമന്റായിരുന്നു ആരതി പൊടിയുടേതെന്ന പേരില്‍ പ്രചരിച്ചത്. ഈ കമന്റ് ആരതിയുടേതാണെന്ന് യാതൊരു സ്ഥിരീകരണവും ഇല്ല. എന്നാല്‍ ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പ്രചരിക്കാന്‍ തുടങ്ങിയതോടെ ആരതിയും റോബിനും ബ്രേക്ക് അപ്പ് ആയെന്ന തരത്തില്‍ വ്യാപക പ്രചരണവും തുടങ്ങി.
ഇതിനേക്കാൾ നല്ലത് കിട്ടുമെന്നത് ഏത് റിലേഷൻഷിപ്പ് ഡൗൺ ആവുമ്പോയും കാണുന്ന കമൻ്റാണ്. മനുഷ്യരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പോരായ്മകൾ ഉള്ളവരാണ്. ആരും പെർഫെക്ടല്ല. നിങ്ങളുടെ ജീവിതം, നിങ്ങളുടെ തിരഞ്ഞെടുപ്പ്. എല്ലാവർക്കും നൻമ വരട്ടെ. എങ്കിലും എവിടെയെക്കെയോ സങ്കടം ബാക്കിയാവുന്നു. നിങ്ങൾക്ക് വേണ്ടി ഒരു പാട് വാദിച്ചിട്ടുണ്ട്, വാദ പ്രതിവാദം നടത്തിയിട്ടുണ്ട് . എല്ലാം വെറുതെയായി പോയല്ലോ എന്നോർക്കുമ്പോൾ. ദൈവാനുഗ്രഹം രണ്ട് പേർക്കുമുണ്ടാവട്ടെയെന്നും ഇയാള്‍ കുറിക്കുന്നു.
അതെ സമയം പിന്നാട് താരത്തിന്റെ അക്കൗണ്ടിലേക്ക് റോബിനുമായി ബ്രേക്ക് അപ്പ് ആയോ എന്ന ഒരു ചോദ്യത്തിന് കൃത്യമായ രീതിയില്‍ ‘നോ’ എന്ന് തന്നെ ആരതി പൊടി പറയുന്നുണ്ട്. ഇതോടെയാണ് പല ആരാധകർക്കും ആശ്വാസമായത്. ഇതിന്റെ സ്ക്രീന്‍ഷോട്ടും ഫേസ്ബുക്കില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇതെല്ലാം റോബിന്റെ കളികളാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും ശക്തമാണ്. അതിന് ഏറ്റവും വലിയ കാരണമായി അവർക്ക് പറയാനുള്ളത് നാളെ സീസണ് 6 ആരംഭിക്കാന്‍ പോകുകയാണ് എന്നുള്ളതാണ്. സീസണ് തുടങ്ങുന്നതിന് മുന്നോടിയായി തനിക്ക് വീണ്ടും ബിഗ് ബോസ് ചർച്ചകളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള റോബിന്റെ ഒരു തന്ത്രമായിരും ഇതിനെ ആളുകള്‍ വിലയിരുത്തുന്നു.