മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് റോബിനേടും ആരതിപൊടിയോടും.സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്.ബിഗ്ബോസിലൂടെ ആണ് റോബിൻ കൂടുതൽ സജീവമായത് .ഷോയിൽ വെറും 70 ദിവസം മാത്രമായിരുന്നു റോബിൻ നിന്നതെങ്കിലും ഷോയിലെ വിജയിയെക്കാളും സ്വീകാര്യത നേടിയെടുക്കാൻ റോബിന് സാധിച്ചിരുന്നു. അതേസമയം പ്രേക്ഷകരെ ഞെട്ടിച്ച് ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്. റോബിനെ ആരതി പൊടി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെയായിരുന്നു ചർച്ചകൾ. പിന്നീട് ആരതി പൊടിയുടെ സുഹൃത്തുക്കളിൽ ഒരാളായ ചെമ്പന് സ്റ്റീഫൻ ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതികുകയും ചെയ്തു. എന്നാൽ എന്താണ് പ്രശ്നമെന്നോ ഇരുവരും ബ്രേക്കപ്പ് ആയോ എന്നൊന്നും സ്റ്റീഫൻ പറഞ്ഞില്ല. അതിലൊക്കെ വ്യക്തത വരുത്തേണ്ടത് ഇരുവരും തന്നെയാണെന്നായിരുന്നു സ്റ്റീഫൻ വ്യക്തമാക്കിയത്.
റോബിനോ ആരതിയോ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയതുമില്ല. അതിനിടയിൽ കഴിഞ്ഞ ദിവസം എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് റോബിനെ ആരതി വീണ്ടും ഫോളോ ചെയ്ത് തുടങ്ങി. പിന്നീട് ഇരുവരും പങ്കുവെച്ച തങ്ങളുടെ ഫോട്ടോകൾ പരസ്പരം ഇരുവരും ലൈക്ക് അടിക്കുകയും കമന്റായി ലൗ സ്മൈലി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മറ്റൊരു കമന്റും ഇതുവരെ ഇവർ കുറിച്ചിട്ടില്ല. അതിനിയിൽ ഇപ്പോഴിതാ താൻ കൊച്ചിയിൽ നിന്നും തന്റെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മാറുകയാണെന്ന് പറഞ്ഞ് പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് റോബിൻ. കമന്റ് സെക്ഷൻ ഓണാക്കാതെയായിരിന്നു പോസ്റ്റ് പങ്കുവെച്ചത്.ആരതിയും കൊച്ചിയിലായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങളെ തുടർന്നാണോ റോബിൻ കൊച്ചി വിടുന്നതെന്നാണ് പലരും ചോദിക്കുന്നത്. പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ എന്തുകൊണ്ടാണ് റോബിനും ആരതിയും പോസ്റ്റുകളിൽ പരസ്പരം ലൈക്ക് മാത്രം ചെയ്യുന്നതെന്നാണ് പലരും കമൻറിലൂടെ ചോദിക്കുന്നത്.
റോബിൻ കമന്റ് ഇട്ടിരുന്നെങ്കിൽ സമാധാനമായേനെ , എന്തുകൊണ്ടാണ് ഇത്തരത്തിൽ കമ്മ്യൂണിക്കേഷൻ ഇല്ലാത്തത് പോലെ പ്രതികരിക്കുന്നതെന്നായിരുന്നു പലും കമന്റ് ചെയ്തത്.