മലയാളികൾക്ക് പരിചിതമായ താരമാണ് അപ്സര.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം താരത്തിന് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്ന് മുൻപ് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ ചില ഓഫറുകൾ വന്നിട്ടുണ്ടെന്ന് അപ്സര പറയുന്നുണ്ട്. അഭിനയത്തിനോടുള്ള അമിതമായ ആഗ്രഹം കൊണ്ടാണ് സീരിയലിൽ എത്തിയത്. പക്ഷേ തന്റെ ലക്ഷ്യം സിനിമയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ബിഗ്ബോസിലെ സിജോ ജോണിന്റെ എൻഗേജ്മെന്റ് ചടങ്ങിൽ അപ്സര എത്തിയത് വൈറലായിരിക്കുന്നു.ബിഗ് ബോസിൽനിന്നും ഇറങ്ങിയ ശേഷം കുറേ യാത്രകൾ പോയി. എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണെന്ന് ബിഗ് ബോസ്റൽ വച്ച് പറഞ്ഞതാണ്. അതിൽ കൂടുതൽ വിശേഷങ്ങളൊന്നുമില്ല. സിജോയുടെ വിവാഹ നിശ്ചയത്തിനിടെ അപ്സര പറയുന്നു. അപ്സരയും സിജോയും തമ്മിൽ ബിഗ്ബോസിൽ ഉള്ളപ്പോഴെ നല്ല ബന്ധമുണ്ട്. ഏറ്റവും വൈബ് തോന്നിയ ആളാണ് സിജോ എന്നാണ് അപ്സര പറയുന്നത്.
മറ്റൊന്ന്,അപ്സരയും സിബിനും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനു സിബിനു പബ്ലിക്കായി അപ്സരയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. “ബിഗ് ബോസിൽ പോകും മുൻപേ അറിയുന്ന ആളാണ് സിബിൻ. എല്ലാവരുടെയും മനസിൽ സ്ഥാനം ഉണ്ടാക്കിയ ആളാണ്. പുറത്തിറങ്ങിയ ശേഷം ഏറ്റവും വിഷമിപ്പിച്ച പ്രസ്താവന ചേട്ടന്റെ ആയിരുന്നു. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. പക്ഷേ പിന്നീട് ചേട്ടൻ തന്നെ മാപ്പ് പറഞ്ഞിരുന്നു. ആ പ്രശ്നം സോൾവാവുകയും ചെയ്തു.ഷാജി പാപ്പൻ എന്ന മീഡിയിലൂടെ താരം സംസാരിച്ചത്.സീരിയൽ ഒന്നും കമ്മിറ്റ് ചെയ്തട്ടില്ല. എനിക്ക് സിനിമ ചെയ്യണം എന്നാണ്. ഒന്ന് രണ്ട് ഓഫറുകൾ വന്നിട്ടുണ്ട്. സിനിമ ആയതിനാൽ ഒന്നും പറയാൻ ആയിട്ടില്ല. എല്ലാം നല്ല പോലെ നടക്കുമെന്ന് പ്രതീക്ഷിക്കാം. സിനിമയും അഭിനയത്തിനും വേണ്ടിയാണ് അപ്സര പരിശ്രമിക്കുന്നത്. എന്നാൽ അതിനൊപ്പം പോലീസ് ജോലി ലഭിച്ചു എന്ന വാർത്തയും വന്നിരുന്നു. “അച്ഛൻ പോലീസിൽ ആയിരുന്നതിനാൽ അതു വഴി പെട്ടെന്ന് കാര്യങ്ങൾ നടന്നു. ഗവൺമെന്റ് ഓർഡർ കൈയിൽ കിട്ടി. പക്ഷേ ഉടനെ തന്നെ ജോലിയിൽ പ്രവേശിക്കില്ലെന്നാണ് അപ്സര പറയുന്നത്. ജോലി ഉറപ്പാണ്, എന്നാൽ എല്ലാ പ്രോസസും കഴിഞ്ഞ് വരണമെങ്കിൽ ഒരുപാട് സമയം എടുക്കും. അഭിനയത്തിൽ തന്നെ തുടരാനാണ് ഇപ്പോഴുള്ള പദ്ധതി”