ഇതിൽ ഒരെണ്ണം കേക്ക് ആണ്, അത് ഏതാണ് എന്ന് പറയാമോ?

കേക്ക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ആഘോഷങ്ങൾക്കും സന്തോഷ വേളകളിലും മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ എല്ലാവരും തന്നെ. കേക്ക് ആണ് എല്ലാവരുടെയും പ്രിയപ്പെട്ട മധുരം എന്ന് വേണമെങ്കിൽ പറയാം. പണ്ടൊക്കെ കേക്ക് ഒരേ രൂപത്തിൽ ആയിരുന്നു. ഒന്നുകിൽ വട്ടത്തിൽ അല്ലെങ്കിൽ ചതുരത്തിൽ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി. പല വർണ്ണങ്ങളിലും ഷേപ്പുകളിലും കേക്കുകൾ ലഭിക്കും. നമ്മൾ പറയുന്ന ആകൃതിയിൽ കേക്കുകൾ ഉണ്ടാക്കി തരുവാൻ ധാരാളം ഔട്ട്‌ലെറ്റുകൾ ആണ് നമുക്ക് ചുറ്റും ഉള്ളത്.

ഇപ്പോൾ രസകരമായ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ നാല് ആപ്പിളുകൾ നിരത്തി വെച്ചിരിക്കുന്നത് ആയിട്ടാണ് അനുഭവപ്പെടുക. എന്നാൽ ഇതിൽ ഒരെണ്ണം യഥാർത്ഥ ആപ്പിളല്ല. ആപ്പിൾ രൂപത്തിലുള്ള ഒരു കേക്ക് ആണ്. ഏതാണ് ആ കേക്ക് എന്ന് നിങ്ങൾക്ക് പറയാമോ? ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ഉത്തരം കിട്ടണമെന്നില്ല.

ഒറ്റനോട്ടത്തിൽ എന്നല്ല പലതവണ നോക്കിയാൽ പോലും നിങ്ങൾക്ക് ഇതിൽ കേക്ക് ഏതാണ് എന്ന് മനസ്സിലാവില്ല. കാരണം അത്രയും കറക്റ്റ് ആയിട്ടാണ് ഇത് ഉണ്ടാക്കിയ വ്യക്തി കേക്കിന് ഫിനിഷിംഗ് നൽകിയിരിക്കുന്നത്. എത്രനേരം നമ്മൾ തുറിച്ചു നോക്കിയാലും ഇതിൽ കേക്ക് ഏതാണ് എന്ന് മനസ്സിലാവില്ല. ഇത് നാലും ആപ്പിൾ ആയിട്ട് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ യഥാർത്ഥത്തിൽ ചോക്ലേറ്റ് നിറച്ച ഒരു രുചികരമായ കേക്ക് ആണ് ഇതിൽ ഒരെണ്ണം. ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലേ? എങ്കിൽ ഉത്തരം അടുത്ത പാരഗ്രാഫിൽ കൊടുത്തിട്ടുണ്ട്.

മൂന്നാമത് നിൽക്കുന്ന ആപ്പിൾ ആണ് യഥാർത്ഥത്തിൽ കേക്ക്. അത് മുറിച്ചു കഴിഞ്ഞാൽ അത് കേക്ക് ആണ് എന്ന് നമുക്ക് മനസ്സിലാവും. എന്നാൽ മുറിച്ചു കഴിഞ്ഞാൽ മാത്രമേ അത് കേക്ക് ആണ് എന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ എന്നിടത്ത് ആണ് ഇത് ഉണ്ടാക്കിയ വ്യക്തിയുടെ കരവിരുത് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള കേക്കുകൾ ഇപ്പോൾ കേരളത്തിലും ജനപ്രീതി ആർജിച്ചു വരികയാണ്. പല സെലിബ്രിറ്റികളുടെയും പിറന്നാളിന് നമ്മൾ ഇത്തരത്തിലുള്ള കേക്കുകൾ കണ്ടതാണ്. സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാരും ഇപ്പോൾ അവരുടെ പിറന്നാളിന് ഇങ്ങനെയുള്ള കേക്കുകൾ ആണ് ഉപയോഗിക്കുന്നത്. വലിയ വിലയൊന്നും ഇതിനെ ഇല്ല എന്നതാണ് സത്യം. നിങ്ങൾ ഒന്ന് അന്വേഷിച്ചു നോക്കിയാൽ നിങ്ങളുടെ ചുറ്റും ഇതുപോലുള്ള കേക്കുകൾ നിർമ്മിക്കുന്ന ആളുകളുണ്ടാവും.