പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരയാണ് സ്വാന്തനം. നിമിഷനേരം കൊണ്ടാണ് സ്വാന്തനത്തെ ആരാധകര്‍ ഏറ്റെടുത്തത്. ഇതിലെ കഥാപാത്രങ്ങളെല്ലാം വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പരയില്‍ പുതുമുഖങ്ങളും ഉണ്ട്. എല്ലാവരും മികച്ച അഭിനയം തന്നെയാണ് കാഴ്ചവെക്കുന്നത്. ഓരോ എപ്പിസോഡും ത്രില്ലടിപ്പിച്ച് കൊണ്ട് തന്നെയാണ് മുന്നേറുന്നത്.
സീരിയലില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് അപര്‍ണ എന്ന അപ്പു. ഹരിയുടെ കാമുകിയായാണ് അപ്പു സീരിയലിലേക്ക് വരുന്നത്. നടി രക്ഷാ രാജ് ആണ് ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്നത്. നിമിഷന്നേരം കൊണ്ടാണ് രക്ഷയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെയാണ് അപ്പു എന്ന രക്ഷ മിനിസ്ക്രീന്‍ അഭിനയത്തിലേക്ക് എത്തുന്നത്. സോളമന്റെ സ്വന്തം സോഫിയായിട്ടാണ് നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകളിലൂടെ താരം ശ്രദ്ധ നേടിയത്. ഇതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലൂടയാണ് നടി ആദ്യമായി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിലും അഭിനയിച്ചു. ഇന്‍സ്റ്റയിലും സജീവമായ രക്ഷ പുത്തന്‍ ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രക്ഷ ഡെല്ലു എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്.
ഇപ്പോള്‍ അപ്പുവിന്റെ എന്ന് തോന്നിപ്പിക്കുന്ന ചില ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്, ഫോട്ടോ കണ്ട് ഇത് നമ്മുടെ അപ്പുവല്ലെ, താരത്തിന്റെ ആദ്യ കാല ഫോട്ടോ ആണോ എന്നിങ്ങനെയുള്ള കമന്റാണ് വരുന്നത്. ഒറ്റ നോട്ടത്തില്‍ രക്ഷയെ പോലെ തന്നെയുണ്ട്. എന്നാല്‍ ഇവിടെ തറപ്പിച്ച് പറയാന്‍ പറ്റില്ല എന്നതാണ് മറ്റൊരു കാര്യം. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പഴയ കാല ചിത്രങ്ങളാണ് ഇവ. ഇത് നമ്മുടെ അപ്പു തന്നെയാണോ എന്നത് വൈകാതെ അറിയാം എന്നാണ് പ്രതീക്ഷ.