മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് അപർണ ബാലമുരളി എന്ന് നിസ്സംശയം പറയാം. താരം ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നു മഹേഷിൻറെ പ്രതികാരം. അരങ്ങേറ്റ ചിത്രം തന്നെ തകർത്തടുക്കി കൊണ്ടായിരുന്നു അപർണ ബാല മുരളിയുടെ വരവ്. ഇതിനു ശേഷവും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. അതിനുശേഷമാണ് തമിഴിൽ താരം ആദ്യമായി അഭിനയിക്കാൻ പോയത്. സുറരൈ പൊട്ട്രു എന്ന ചിത്രത്തിലായിരുന്നു താരം നായികയായി അരങ്ങേറ്റം കുറിച്ചത്. സാക്ഷാൽ സൂര്യ യായിരുന്നു ഇതിൽ നായകൻ.
മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒരുപാട് നാളുകൾക്കു ശേഷം സൂര്യയുടെ ചിത്രം ബ്ലോക്ക് ബസ്റ്റർ ആവുകയും ചെയ്തു. സൂര്യയോടൊപ്പം ഉർവ്വശിയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിരുന്നു. മൂവരും മികച്ച നിരൂപകപ്രശംസ യാണ് നേടിയത്. അപർണ ബാലമുരളി ഡിയുടെ കരിയറിൽ അമൂല്യമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.
അപർണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലവിധ വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടി ഇപ്പോൾ. കടുത്ത പനി ബാധിച്ച് താരം ആശുപത്രിയിലാണ് എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. വാർത്തകൾ വസ്തുതാവിരുദ്ധമാണ് എന്ന് താരം വ്യക്തമാക്കി. ചില ഓൺലൈൻ മാധ്യമങ്ങളിൽ ആണ് ഈ വാർത്ത ആദ്യം വന്നത്.
തൻറെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മോശമായ പല വാർത്തകളും വരുന്നുണ്ട്. താൻ പൂർണമായും ആരോഗ്യവധിയാണ്. ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക. താൻ സുഖമായി ഇരിക്കുന്നു. ആരും പരിഭ്രാന്തരാകരുത് എന്നാണ് തനിക്ക് പറയാനുള്ളത്. താരം പറഞ്ഞു.