ലിപ് ലോക്ക് സീന്‍ ചെയ്യുമോ? എന്ന് ആരാധകന്‍ ; ‘യെസ്’ എന്ന് നടി അനുശ്രീയും

ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. പിന്നീട് താരം സഹനടിയുടെ റോളിലും എത്തിയിരുന്നു. നടിക്ക് ശക്തമായ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു കാര്യം. തന്റെ അത്തരത്തിലുള്ള കഥാപാത്രം തീയ്യേറ്ററുകളില്‍ എത്തിയപ്പോഴും മലയാളത്തില്‍ ഇത്രയും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടി വേറെ ഇല്ല എന്ന അഭിപ്രായവും ഉയര്‍ന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ ഇന്‍സ്റ്റഗ്രാമിലും മറ്റും സിനിമാതാരങ്ങള്‍ ഏറെ സജീവമാണ്. പലരും ഇന്‍സ്റ്റയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാരുമുണ്ട്. ഇപ്പോഴിതാ നടി അനുശ്രീയും ആരാധകര്‍ തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റ സ്റ്റോറിയായി അവ താരം പങ്കുവെച്ചിരിക്കുകയാണ്.

കുറെ ചോദ്യങ്ങള്‍ക്കിടെയാണ് അങ്ങനെ ഒരു ചോദ്യവും ഉയര്‍ന്നത്. അത് മറ്റൊന്നുമല്ല ഒരാള്‍ ”ലിപ് ലോക്ക് സീന്‍ ചെയ്യുമോ? ഇപ്പോ മലയാളത്തില്‍ ഇതൊക്കെ ഉണ്ടേ, അതുകൊണ്ട് ചോദിച്ചതാ,” എന്നൊരു ചോദ്യവുമായി എത്തിയിട്ടുണ്ട്. ‘യെസ്’ എന്നാണ് അനുശ്രീ ഈ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുള്ളത്. ഇതോടെ ആരാധകര്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇത് ആഘോഷമാക്കിയിട്ടുമുണ്ട്.

അനുശ്രീ ഗ്ലാമര്‍ വേഷങ്ങളിലൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അഭിനയ പ്രാധാന്യമുളള റോളുകളില്‍ താരം മുന്നില്‍ തന്നെ ഉണ്ടാവുമായിരുന്നു. അനുശ്രീയുടെ സിനിമയിലേക്കുള്ള വരവും പിന്നീട് ഹിറ്റ് ചിത്രങ്ങളില്‍ എത്തിപ്പെട്ടതുമെല്ലം വളരെ വേഗത്തിലായിരുന്നു. മാത്രമല്ല ഒട്ടുമിക്ക സൂപ്പര്‍ ഹീറോകളുടെ കൂടെയും നടിയായും സഹ നടിയായും അഭിനയിച്ചിട്ടുണ്ട്.