ഇതാരാ കാവിലെ ഭഗവതിയോ ; അനുശ്രീയുടെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

റിയാലിറ്റി ഷോയില്‍ നിന്നും ചലച്ചിത്രരംഗത്ത് എത്തിയ നടിയാണ് അനുശ്രീ. ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടിന്മാരില്‍ ഒരാളാണ് താരം . ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രങ്ങള്‍ പങ്കുവെച്ചും അഭിപ്രായം അറിയിച്ചും രംഗത്ത് എത്താറുണ്ട്. സാമൂഹിക വിഷയങ്ങളിലെല്ലാം തന്നെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് നടിയുടേത്.

ലോക്ക് ഡൗണ്‍ സമയം ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ട് നടത്തിയ നടിമാരിലൊരാളാണ് അനുശ്രീയും. ഒഴിവ് സമയം വെറുതെ കളയാതെ തന്റെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ സഫലമാക്കുകയായിരുന്നു താരം. ഇപ്പോള്‍ അനുശ്രീയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരം തന്നെയാണ് ഈ പിക്ക് പുറത്തുവിട്ടത്.

ചുവന്ന പട്ടുടുത്ത് എന്ന ക്യാപ്ഷനോടെയായിരുന്നു അനുശ്രീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ശാലീന സുന്ദരി ആയിട്ടുണ്ട് എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്. പുതിയ ചിത്രത്തില്‍ ചുവന്ന കുപ്പിവളകളും കുറിയും മുല്ലപ്പൂവുമ്ലെലാം വെച്ചിരുന്നു അനുശ്രീ.

അതേസമയം അനുവിന് മോഡേണ്‍ ലുക്കിനെക്കാള്‍ ചേരുന്നത് നാടന്‍ വേഷമാണെന്നും ആരാധകര്‍ അഭിപ്രായം പറയുന്നു. നേരത്തെയും നടിയുടെ സാരി അണിഞ്ഞുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇവയ്‌ക്കെല്ലാം നല്ല കമന്റുകളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.