മറ്റൊരാളുടെ വേദന മനസിലാക്കാതെ അവരെ വിലയിരുത്താന്‍ പോവരുത്; അനുശ്രീ

കുറച്ചു ദിവസമായി നടി അനുശ്രീയുടെ വിഷ്ണുവിന്റെ വിവാഹ മോചന വാര്‍ത്ത തന്നെയാണ് സോഷ്യല്‍ മീഡയയില്‍ എത്തുന്നത്. നടിയുടെ പോസ്റ്റ് തന്നെയാണ് ഇതിന്റെ തുടക്കം, പിന്നീട് ആ പോസ്റ്റ് അനുശ്രീ തന്നെ നീക്കം ചെയ്തു. എന്നാല്‍ വാര്‍ത്തകള്‍ ഒന്നിന് പുറകെ വന്നുകൊണ്ടിരുന്നപ്പോഴും ഒന്നിനോടും പ്രതികരിക്കാതെ നില്‍ക്കുകയായിരുന്നു വിഷ്ണു. ഇതിനിടെ നടിക്ക് നേരെ വിമര്‍ശനവും വന്നു. സംഭവം മറ്റൊന്നുമല്ല. നടി തന്റെ കുടുംബം പ്രശ്‌നം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ഇതിന് ഇപ്പോള്‍ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് അനുശ്രീ.

ഉപദേശം നല്‍കുന്നത് വളരെ എളുപ്പമാണ്, എന്നാല്‍ ആ അവസ്ഥയില്‍ ആയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശക്തമായ മനസ്സുള്ള ആളുകള്‍ക്ക് മാത്രമേ അതിനെ അതിജീവിക്കാന്‍ കഴിയൂ, ഞാന്‍ ശക്തയാകാന്‍ ശ്രമിക്കുന്നു. അഭിനയം എന്റെ തൊഴിലാണ്, എന്നാല്‍ എന്ത് സംഭവിച്ചാലും ഞാന്‍ സന്തോഷവതിയാണെന്ന് കാണിക്കാന്‍ ചിലപ്പോള്‍ സമൂഹത്തിന് മുന്നില്‍ അഭിനയിക്കേണ്ടി വരും.

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വീഡിയോകളിലും എനിക്ക് സന്തോഷമോ സങ്കടമോ ഇല്ല, എന്നാല്‍ വിശദീകരിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുക എന്നായിരുന്നു അനുശ്രീ കുറിച്ചത്.


എന്റെ താല്‍പര്യങ്ങളെ വിലയിരുത്തരുത്, അതിന് പിന്നിലെ കാരണങ്ങള്‍ നിങ്ങള്‍ക്കറിയില്ല. മറ്റൊരാളുടെ താല്‍പര്യങ്ങളെ അതിന് പിന്നിലെ കാരണമറിയാതെ ജഡ്ജ് ചെയ്യരുത്. മറ്റൊരാളുടെ വേദന മനസിലാക്കാതെ അവരെ വിലയിരുത്താന്‍ പോവരുതെന്നും അനുശ്രീ കുറിച്ചിരുന്നു