പൂർണ ഗർഭിണി ആയിരിക്കുമ്പോഴും, യോഗ ആസനങ്ങൾ ഒന്നും മുടക്കാതെ അനുഷ്ക ശർമ

ഇന്ത്യയിലെ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന ദമ്പതിമാരിൽ രണ്ടുപേരാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും. അനുഷ്ക ഇപ്പോൾ ഗർഭിണിയാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ ആയിരുന്നു ഇരുവരും ഈ വാർത്ത ട്വിറ്റർ വഴി പുറത്തുവിട്ടത്. അടുത്ത ജനുവരി മാസത്തിൽ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്ന ഡെലിവറി ഡേറ്റ്. ഗർഭിണിയായ നിമിഷം മുതൽ അനുഷ്കയുടെ വിശേഷങ്ങൾ അറിയാൻ വെമ്പുകയായിരുന്നു ഇന്ത്യക്കാർ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അനുഷ്ക ശർമ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ അനുഷ്ക നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനുഷ്ക പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് എല്ലാം തന്നെ വളരെ മികച്ച പ്രതികരണമാണ് സാധാരണ ലഭിക്കാറുള്ളത്. ഇപ്പോൾ ഏറ്റവും അവസാനമായി അനുഷ്ക പങ്കു വച്ചിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

നിറവയറുമായി യോഗ ആസനം ചെയ്യുന്ന അനുഷ്കയുടെ ചിത്രമാണ് പങ്കുവെച്ചത്. ശീർഷാസനം ആണ് അനുഷ്ക ശർമ ചെയ്യുന്നത്. താനിത് വർഷങ്ങളായി ചെയ്തു വാരുന്നതാണ് എന്നും ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇപ്പോൾ ഇത് തുടരുന്നത് എന്നും അനുഷ്ക ശർമ കൂട്ടിച്ചേർത്തു. രണ്ടുപേരോട് അനുഷ്ക നന്ദി പറയുന്നത്.

സാധാരണ ഒറ്റയ്ക്കായിരുന്നു ഇത് ചെയ്യാറുള്ളത്. എന്നാൽ ഈ അവസ്ഥയിൽ രണ്ടുപേരുടെ സഹായം അനുഷ്ക്കയ്ക്ക് തേടേണ്ടിവന്നു. ഒന്ന് വീട്ടിലെ ചുമരിൻ്റെ സഹായവും മറ്റൊന്നും ഭർത്താവ് കോഹ്ലിയുടെ സഹായവും. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ധാരാളം കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.