ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കി ടീം ഇന്ത്യ.
മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയത്തിന് കാരണം.
പിന്നാലെ കോലിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേര് രംഗത്തെത്തി.
ഇപ്പോള്‍ കോലിയുടെ ഭാര്യയും ബോളിവുഡ് താരസുന്ദരിയുമായ അനുഷ്ക ശര്‍മ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
അനുഷ്കയുടെ വാക്കുകള്‍ ഇങ്ങനെ .. യൂ ബ്യൂട്ടി…യൂ ഫ്രീക്കിങ് ബ്യൂട്ടി… ഈ രാത്രി നീ ആളുകളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം കൊണ്ടുവന്നു… അതും ദീപാവലിയുടെ തലേന്ന്.. മൈ ലവ്, നീയൊരു അത്ഭുതകരമായ മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോൾ കണ്ടതെന്ന് എനിക്ക് പറയാൻ കഴിയും.
View this post on Instagram
അമ്മ റൂമിൽ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു…Your strength is contagious and you my love, are LIMITLESS!! Love you forever and through thick and thin.