സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അതിന്റെ താഴെ സ്ഥിരമായി വന്നു മോശമായ കമന്റുകൾ ചെയ്തു താരങ്ങളെ
സൈബർ ആക്രമണത്തിന് മുതിരുതാണ് ഇപ്പോഴത്തെ ആളുകളുടെ സ്ഥിരം പതിവ്. ഇതുവഴി അവർ എന്തു നേടുന്നു എന്നതിനു പ്രസക്തിയില്ല കാരണം ഇത് നേരിട്ടുകൊണ്ടിരിക്കുന്നത് സ്ത്രീകളും പുരുഷന്മാരും കുട്ടികളും മുതിർന്നവരും അടക്കം പ്രായഭേദമന്യേ ആണ്. സ്ഥിരമായി നമ്മൾ കാണുന്നതാണ് എന്നാൽ ചോദ്യം ചെയ്തിട്ടു കേസുകൾ എടുത്തിട്ടു യാതൊരു കുറവും ഇതിന് കാണുന്നില്ല.
ഇപ്പോൾ സൈബർ ആക്രമണത്തിന് ഇരയായതിന് ശേഷം തന്റെ അഭിപ്രായത്തിലൂടെ വൈറലായിരിക്കുന്നത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ അനുമോളാണ്. നാല് പ്രാവശ്യം കോവിഡ് ടെസ്റ്റ് വിധേയയായിരുന്നു എന്നാൽ കോവിഡ് ടെസ്റ്റ് എങ്ങനെയാണ് ചെയ്യുന്നതെന്ന് പലർക്കും അറിയില്ല എന്നും അത് കാണിച്ചു
കൊടുത്തുള്ള ഒരു പൂർണ്ണ വീഡിയോ തന്റെ തന്റെ പേജിലൂടെ പുറത്തു വിട്ടപ്പോൾ അതിന്റെ താഴെയാണ് വളരെ മോശമായ രീതിയിൽ നടിയെ ചിത്രീകരിച്ചു കൊണ്ടു അവർക്കുനേരെ കത്തിക്കയറുന്ന പോലെ വാക്കുകളുമായി സൈബർ ആങ്ങളമാർ എത്തിയിരിക്കുന്നത്. എന്നാൽ ഇതിനൊന്നും കണ്ണടച്ച് വിട്ടുകളയാൻ അനുമോൾ തയ്യാറായില്ല ചോദ്യം ചോദിച്ച അവരുടെയെല്ലാം കമന്റുകൾ ക്ക് താഴെയായി താരം കൃത്യമായി മറുപടി നൽകി അവരുടെ വായ അടപ്പിക്കുകയായിരുന്നു.
കുറച്ചുനാളായി സൈബർ ആക്രമണങ്ങൾ നിരന്തരം കൂടി വരുന്ന നമ്മുടെ സമൂഹത്തിൽ എല്ലാത്തിനെയും ചോദ്യംചെയ്യാൻ ആളുകൾ ഉണ്ടായിട്ടും അതിനെയൊന്നും വകവയ്ക്കാതെ നിരന്തരം മോശം കമന്റിലൂടെ ആളുകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയാണ് സൈബർ ആങ്ങളമാർ. കുറച്ചുനാൾ മുൻപ് അനശ്വരരാജൻ തന്റെ കാലു കാണിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനെ താഴെ മോശം കമന്റ് മായി വന്ന് വ്യക്തിഹത്യ ചെയ്യുന്ന പോലെയുള്ള കമന്റുകൾ ചെയ്തപ്പോൾ, അതിനെ രൂക്ഷമായ ഭാഷയിൽ തന്നെ അനശ്വരരാജൻ തിരിച്ച് മറുപടി പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ സമൂഹത്തിന് അനിവാര്യമായ ഒരു കാര്യത്തെ അവരിലേക്ക് എത്തിക്കാൻ ശ്രമിച്ചതിന് അനുമോളുടെ അഭിപ്രായ പ്രകടനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.