ഈദ് ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് നടി അനു സിത്താര പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.
ഇപ്പോഴിതാ തന്റെ മത വിശ്വാസത്തെ കുറിച്ച് നേരത്തെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
താൻ പാതി മുസ്ലീം ആണെന്ന് ആയിരുന്നു അനു സിത്താര പറഞ്ഞത്. ഉപ്പ അബ്ദുൾ സലാം, അമ്മ രേണുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു.
തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ എല്ലാം മതം മുസ്ലീം എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത് എന്നാണ് അനുസിത്താര പറഞ്ഞത്.
ഉപ്പയുടെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പ് കാലത്ത് കൃത്യമായി വ്രതം എടുക്കാറുണ്ട് എന്നും നടി പറഞ്ഞു.
വീട്ടിലെ ആഘോഷങ്ങൾക്ക് എല്ലാം ഒരു പ്രത്യേകതയുണ്ട് എന്നും നടി പറഞ്ഞു.വിഷു, ഓണം ഒക്കെ വരുമ്പോൾ മലബാർ സൈഡിൽ നോൺ വെജ്ജും നിർബന്ധമാണ്.
അത്തരം ആഘോഷങ്ങളിൽ അടുക്കളയിൽ നിന്ന് ഒരിടത്ത് നിന്ന് അമ്മൂമ്മ സദ്യ ഉണ്ടാക്കുമ്പോൾ അപ്പുറത്തെ സൈഡിൽ നിന്ന് ഉമ്മൂമ്മ ബിരിയാണിയും ഉണ്ടാക്കുന്നുണ്ടാവും എന്നാണ് അനു സിതാര പറയുന്നത്.
അതേസമയം മലയാളത്തിലെ യുവ നടിമാരിൽ ഏറെ ആരാധകരുള്ള നടിയാണ് അനുസിതാര.അനുരാധ ക്രൈം നമ്പർ 59/2019′ എന്ന ചിത്രമാണ് അനു സിത്താരയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത്.