മലയാളികൾക്ക് സുപരിചിതയായ താരമാണ് അനു ജോസഫ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അഞ്ച് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും അനുവിനുണ്ട്.അസി റോക്കിയും അനുവും ചേർന്ന് ടച്ച് ഓഫ് ഇങ്ക് എന്ന പേരിൽ ഒരു ടാറ്റു പാർലറും ടാറ്റുവിങ് പഠിക്കാനുള്ള ഒരു ഇൻസ്റ്റ്യൂട്ടും നടത്തുന്നുണ്ട്.ഇത്തവണത്തെ അനുവിന്റെയും ഓണവും റോക്കിക്കൊപ്പം തിരുവനന്തപുരത്തായിരുന്നു. ടച്ച് ഓഫ് ഇങ്കിലെ ജീവനക്കാർക്കൊപ്പം ഓണം ആഘോഷിക്കുന്ന വ്ലോഗ് അനു സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ രീതിയിലാണ് അനുവും റോക്കിയും തങ്ങളുടെ സ്ഥാപനത്തിൽ ഓണം ആഘോഷിച്ചത്.അതേ സമയം റോക്കിയുടെ കിടിലൻ ഓണാശംസയും വ്ലോഗിൽ അനു ഉൾപ്പെടുത്തിയിരുന്നു. തന്റെ സ്ഥാപനത്തിലെ ഉത്തരേന്ത്യക്കാരായ ജീവനക്കാർക്ക് ഓണസദ്യ കഴിക്കുന്ന രീതി റോക്കി പഠിപ്പിച്ച് കൊടുക്കുന്നതും ഓണം സ്പെഷ്യൽ വ്ലോഗിൽ കാണാം. റോക്കിയുടെ ടച്ച് ഓഫ് ഇങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അനുവും ടാറ്റുയിങ് പഠിക്കാനായി ചേർന്നിരുന്നു.
അന്ന് മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. ആ കഥയൊക്കെ വളരെ വലുതാണെന്നും വിവരിച്ചാൽ തീരില്ലെന്നും പുതിയ വ്ലോഗിൽ അനു പറഞ്ഞു. ബിഗ് ബോസ് സീസൺ അഞ്ചിലെ വൈൽഡ് കാർഡായിരുന്നു അനു ജോസഫ്. അസി റോക്കി സീസൺ ആറിലെ മത്സരാർത്ഥിയായിരുന്നു. എന്നാൽ ഹൗസിൽ രണ്ടാഴ്ച മാത്രമെ തികയ്ക്കാൻ കഴിഞ്ഞുള്ളു. അതിനിടയിൽ സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോക്കി പുറത്തായി.അതുവരെ ഹീറോയായി നിന്നിരുന്ന റോക്കിക്ക് ആ സംഭവത്തിനുശേഷം പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജാണ്. ആ നെഗറ്റീവ് ഇപ്പോൾ റോക്കിയുടെ സുഹൃത്തെന്ന പേരിൽ അനുവിനും ലഭിക്കുന്നുണ്ട്. കാസർഗോഡുള്ള കുടുംബത്തെ കാണാൻ പോയില്ലേ എന്നതടക്കമുള്ള സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ചോദ്യങ്ങളും അനുവിനോട് ആരാധകർ കമന്റ് ബോക്സിലൂടെ ചോദിക്കുന്നുണ്ട്. അനു തിരുവനന്തപുരത്ത് പണി കഴിപ്പിച്ച വീട് റോക്കിയുടേതാണെന്നാണ് ബിഗ് ബോസിൽ വെച്ച് റോക്കി പറഞ്ഞത്.അതും വിവാദമായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് അതിന് വിശദീകരണം നൽകിയിരുന്നു. ആറ് വര്‍ഷത്തെ സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍. അതിനൊപ്പം ബിസിനസ് പാര്‍ട്ണേഴ്സുമാണ്. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് നിര്‍മിച്ച വീടാണ് അത്. പക്ഷെ താമസത്തിന് വേണ്ടയല്ല. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് കൊടുക്കാന്‍ വേണ്ടിയായിരുന്നുവെന്നുമാണ് അനുവും റോക്കിയും പറഞ്ഞത്.ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അറിയില്ലെന്നതിനാൽ രലിലെണ്ണാവുന്ന സൗഹൃദങ്ങള്‍ മാത്രമെ തനിക്കുള്ളൂവെന്നും അതിലൊരാളാണ് അനുവെന്നും അസി റോക്കി അടുത്തിടെ മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു.