
മേയർ ആര്യ രാജേന്ദ്രൻ കുഞ്ഞിനെ മടിയിൽ ഇരുത്തി ജോലി ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ ആര്യയുടെ നടപടിയെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേരായിരുന്നു എത്തിയത്.
ഇപ്പോഴിതാ വിഷയത്തിൽ ആര്യ രാജേന്ദ്രനെ വിമർശിച്ചു എത്തിയിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാർവതി.
ഒട്ടും ഔദ്യോഗികമല്ലാത്ത ഒരു ചടങ്ങിന്, അതും പ്രാദേശികമായി നടത്തിയ ഒരു ചലച്ചിത്രമേളയ്ക്ക് ഗസ്റ്റായി ക്ഷണിക്കപ്പെട്ട പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ വേദിയിൽ തൻ്റെ മകനെ കൂടെ കൂട്ടിയതിന് ഇവിടുത്തെ ചില ഇടത് പുരോഗമന പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ ഉണ്ടാക്കിയ പുകില് ചില്ലറ ആയിരുന്നില്ല.
അന്ന് ദിവ്യ എസ് അയ്യരെ വിമർശിച്ച ഇടത് പുരോഗമന പൊളിറ്റിക്കൽ കറക്ട്നെസ്സുകാർക്ക്
മേയർ ആര്യയുടെ ഈ ഫോട്ടോഷൂട്ടിന് എന്ത് മറുപടിയാണുള്ളത് എന്നാണ് അഞ്ജു ചോദിക്കുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു വിമർശനം. പോസ്റ്റിന്റെ പൂർണ രൂപം –
ജോലിയുടെ റെസ്പോൺസബിലിറ്റിക്കൊപ്പം മാതൃത്വത്തെ കൂടി ചേർത്തുപ്പിടിക്കുന്ന എത്രയോ മനോഹര കാഴ്ചകൾ പുറം നാടുകളിൽ നമ്മൾ കണ്ടതാണ്; കൈയ്യടിച്ചതുമാണ്. ഇവിടെ ഈ ചിത്രങ്ങളിൽ കാണുന്നതും അതൊക്കെ തന്നെയാണ്. പക്ഷേ കയ്യടി നേടാൻ ഒരു ഫോട്ടോ ഷൂട്ട് നടത്തി, പിന്നീട് പി ആർ ടീമുകളെ ഇറക്കി കർമ്മനിരതയ്ക്കൊപ്പം മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ച് വാചാലമാവുന്നവരെ കാണുമ്പോൾ ചിലത് പറയാതെ വയ്യ, ഓർക്കാതെ വയ്യ!!
ഒട്ടും ഔദ്യോഗികമല്ലാത്ത ഒരു ചടങ്ങിന്, അതും പ്രാദേശികമായി നടത്തിയ ഒരു ചലച്ചിത്രമേളയ്ക്ക് ഗസ്റ്റായി ക്ഷണിക്കപ്പെട്ട പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ വേദിയിൽ തൻ്റെ മകനെ കൂടെ കൂട്ടിയതിന് ഇവിടുത്തെ ചില ഇടത് പുരോഗമന പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ ഉണ്ടാക്കിയ പുകില് ചില്ലറ ആയിരുന്നില്ല.
അവരുടെ കുടുംബത്തിൻ്റെ രാഷ്ട്രീയവും പേരിൻ്റെ അറ്റത്തുള്ള വാലും പിന്നെ ശബരിമല നടയിൽ ആലപിച്ച ഭക്തിഗാനവും ഒക്കെ കണ്ണിനു പിടിക്കാത്ത ടീമുകൾക്ക് എറിയാൻ കിട്ടിയ ഒരവസരമായിരുന്നു അത്.അന്ന് അവർക്കെതിരെ കടന്നലുകൾ കൂടോടെ ഇളകി പൊ ക യുടെ ജഗപൊക ആയിരുന്നു സൈബർ ഇടതിലെങ്ങും!!!
അന്ന് കുഞ്ഞുങ്ങളെ തൊഴിലിടങ്ങളിൽ കൊണ്ട് വരുവാൻ മേലുദ്യോഗസ്ഥർക്ക് മാത്രം എന്തോ വലിയ പ്രിവിലേജ് ഉണ്ടെന്ന് ഒക്കെ ഘോരം ഘോരം പറഞ്ഞ അതേ ടീമുകൾക്ക് മേയർ ആര്യയുടെ ഈ ഫോട്ടോഷൂട്ടിന് എന്ത് മറുപടിയാണുള്ളത്??
കാലം ചിലപ്പോൾ ഇങ്ങനൊക്കെ മനോഹരമായി കാവ്യം രചിച്ചു കളയും!! ചിലരെ നന്നായിട്ട് തേയ്ച്ചു ഒട്ടിക്കാൻ!!!