കല്യാണ സാരിയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയപ്പെട്ട അഞ്ജലി, ചിത്രങ്ങൾ കാണാം

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ ചാനൽ ഏതാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഏഷ്യാനെറ്റ് എന്നല്ലാതെ മറിച്ചൊരു ഉത്തരമുണ്ടാവില്ല. കഴിഞ്ഞ ഇരുപത് വർഷക്കാലമായി മലയാളികളുടെ സാംസ്കാരിക ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു ചാനൽ ഇല്ല. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയമായ ഒരുപാട് സീരിയലുകൾ സംരക്ഷണം ചെയ്തത് ഏഷ്യാനെറ്റിൽ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്.

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ 5 പരിപാടികൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ ആണ്. ഇതിലൊന്നാണ് സാന്ത്വനം എന്ന സീരിയൽ. തമിഴിൽ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിൻ്റെ മലയാളം പതിപ്പാണ് ഇത്. ചിപ്പി രഞ്ജിത്താണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരമായ സുചിത്ര ആണ്.

സാന്ത്വനം എന്ന സീരിയലിലെ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ് അഞ്ജലി. ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഭർത്താവിൻറെ സഹോദരനെ പ്രണയിക്കുന്ന കഥാപാത്രമാണ് അഞ്ജലി. ഗോപിക എന്ന താരമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ഈ നടിയുടെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഞ്ജലിയുടെ കല്യാണത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ സീരിയലിലെ എല്ലാവരും. കല്യാണം വേഷത്തിലുള്ള ചിത്രങ്ങൾ അഞ്ജലി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിരവധി ആളുകൾ ഇതിനോടകം ചിത്രങ്ങൾ ലൈക്ക് ചെയ്തു കഴിഞ്ഞു. നിരവധി ആശംസ കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറലായിരിക്കുകയാണ്.