ചെന്നൈ: അജിത് നായകനാകുന്ന പുതിയ ചിത്രം എകെ 62 വില്‍ നിന്ന് സംവിധായകന് വിഘ്നേഷ് ശിവനെ പുറത്താക്കി എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എത്തിയിരുന്നു. പകരം സംവിധായകന് മഗിഷ് തിരുമേനി എകെ 62 സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്.
വിഘ്നേഷ് പറഞ്ഞ തിരക്കഥയെക്കാല് മികച്ചതായിരുന്നു മഗിഷ് തിരുമേനി അജിത്തിന് മുന്പില് അവതരിപ്പിച്ച തിരക്കഥ. ഈ കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ മഗിഷ് തിരുമേനിയുടെ ചിത്രം അടുത്തതായി ചെയ്യാമെന്ന് അജിത്ത് പറയുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിത വിഘ്നേഷിന് പുറകേ ചിത്രത്തില്‍ നിന്നും സംഗീത സംവിധായകന് അനിരുദ്ധ് രവി ചന്ദും പുറത്തായി എന്ന വാര്‍ത്തയാണ് എത്തുന്നത്.
മഗിഴ് തിരുമേനിയുടെ പ്രൊജക്ട് ഓണായതോടെ തന്റെ ടീമിനെ പൂര്‍ണ്ണമായും പടത്തിലേക്ക് എത്തിക്കാനാണ് മഗിഷ് ആഗ്രഹിക്കുന്നത്.
ഈ കാര്യം അജിത് സിനിമയുടെ പ്രൊഡക്ഷന്‍ ഹൌസിനോടും, അജിത്തിനോടും മഗിഷ് അറിയിച്ചു കഴിഞ്ഞു. ഇതിനെ തുടര്‍ന്നാണ് അനിരുദ്ധ് അടക്കം നേരത്തെ കരാര്‍ ചെയ്ത എല്ലാവരെയും മാറ്റിയത് എന്നാണ് വിവരം.
അനിരുദ്ധ് മാറുന്ന സ്ഥാനത്തേത്ത് യുവ സംഗീത സംവിധായകന് അരുണ്‍ രാജ് എത്തും. മഗിഴ് തിരുമേനിയുടെ തടം പോലുള്ള ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയ വ്യക്തിയാണ് അരുണ്‍ രാജ്.
അജിത് 62 നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍ ആണ്. 220 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഉടന്‍ ഷൂട്ടിംഗ് ആരംഭിച്ച് ഈ വര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി എന്നാണ് സൂചന.