ഈ തെരുവില്‍ അനാഥനെ തന്നിട്ട് പോയ പ്രിയകവി, അനില്‍ പനച്ചൂരാന്‍ കവിതയും ജീവിതവും

കരുനാഗപ്പള്ളി: വലയില്‍ വീണ കിളികള്‍ കവിത കൊണ്ട് ആസ്വാദകന്റെ ഹൃദയത്തില്‍ കൂരമ്പ് കൊള്ളിച്ച കവി. വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷിയുടെ വേദന കവിതയിലൂടെ അറിയിച്ച പ്രിയ കവി അതായിരുന്നു അനില്‍ പനച്ചൂരാന്‍. വെയില്‍ എരിഞ്ഞ വയലില്‍ അന്നു നാം കൊയ്ത്തുപാട്ട് കേട്ട് പാറവെ എന്ന് കവി കുറിച്ചപ്പോള്‍ 90കളിലെ കാമുക ഹൃദയം കവിത ഏറ്റെടുത്തു. അത്രത്തോളം മനസില്‍ തട്ടിയ കവിതകളായിരു്ന്നു പനച്ചൂരാന്റേത്. ഞെട്ടലോടെയാണ് അനില്‍ പനച്ചൂരാന്റെ മരണ വാര്‍ത്ത ഗ്രാമം അവസാനമായി കേട്ടത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങി അറബികഥ ചിത്രത്തിനായി തിരികെ ഞാന്‍ വരുമെന്ന ഗാനം ഓര്‍പ്പിച്ച് പ്രാവാസികളുടെ ഹൃദയം അദ്ദേഹം കീഴടക്കി. വില്‍ക്കുവാന്‍ വ്ചിരിക്കുന്ന പക്ഷികള്‍, അനാഥന്‍, രക്തസാക്ഷി, വലയില്‍ വീണകിളികള്‍ എന്നീ കവിതകള്‍ കൊണ്ട്, ആസ്വാദന ഹൃദയം കീഴടക്കി.

പര്‍വതി, പുലപ്പേടി തുടങ്ങിയ കവിതകള്‍ കൊണ്ട് പുതിയ തലമുറയുടെ പ്രിയപ്പെട്ട കവി എന്ന സ്വീകാര്യതയും അദ്ദേഹം സ്വന്തമാക്കി. നിന്നെ വാങ്ങും ഏതൊരുവനും ധന്യനാകും എന്റെ ഓമനെ എന്ന കവിത കേട്ട് 90കളിലെ കാമുക ഹൃദയം പാട്ടുകള്‍ ഏറ്റുപാടി. 90കലെ നവ കവിതകളുടെ വേറിട്ട ഭാഷ്യമായിരുന്നു പനച്ചൂരാന്‍. പഞ്ചരത്സതമായ പക്ഷിയുടെ പാ്ട്ടാണ് നെഞ്ചില്‍ പതിഞ്ഞത്. ഇടവമാസ പെരും മഴപെയ്ത രാവതില്‍ കവിത കൊണ്ട് പ്രേക്ഷകനെ കര

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അവിടെനിന്ന് കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്സ്പീക്കര്‍, പാസഞ്ചര്‍, ഭഗവാന്‍, പരുന്ത്, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചു.