അനുകരണങ്ങളില്ലാത്ത നടന്‍ , അനില്‍ നെടുമങ്ങാട് യാത്രയാകുമ്പോള്‍ !

ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച വ്യക്തിത്വം, അതായിരുന്നു എന്നെന്നും അനില്‍ നെടുമങ്ങാട്. കൊമേഡിയനായും ആക്ഷേപഹാസ്യ പരിപാടികളാലും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ അനിലിനെ ഒരുപക്ഷേ ശ്രദ്ധിക്കപ്പെടുത്തിയത് പി ബാലചന്ദ്രന്റെ തിരക്കഥയിലെത്തിയ കമ്മട്ടിപ്പാടത്തിലെ ആശാന്‍ കഥാപാത്രം തന്നെയയിരുന്നു. വീട്ടില്‍ കുരച്ചെത്തുന്ന തെരുവ് പട്ടിയെ തല്ലിക്കൊല്ലണം എന്ന് പ്രതിനായകന്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ പല്ല് കടിക്കുക മാത്രമല്ല മുഷ്ടി ചുരുട്ടുക കൂടി ചെയ്തു. കഥാപാത്രങ്ങളില്‍ നിന്നുകൊണ്ട തന്റെ തനത് ശൈലിയിലെ പ്രകടനമായിരുന്നു അനില്‍ നെടുമങ്ങാട് എന്ന നടന്‍ കാഴ്ചവച്ചിരുന്നത്.

സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയിലെ എസ്.ഐ കഥാപാത്രം അത്രയധികം നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തു. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അനില്‍ നെടുമങ്ങാട്.സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിധി മരണത്തിന്റെ രൂപത്തില്‍ എത്തിയത്. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മരണത്തിന് നാഴികകള്‍ക്ക് മുന്‍പും അനില്‍ സച്ചിയെ കുറിച്ച് വാചാലനായിരുന്നു.

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’ അനില്‍ രാവിലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.