മലയാള ചലച്ചിത്രതാരം അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധിയായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1993ല്‍ കന്യാകുമാരി ഒരു കവിത എന്ന ചിത്രത്തില്‍ ആരംഭിച്ച അഭിനയജീവിതം അവസാനം പുറത്തിറങ്ങിയ ഫൊറന്‍സിക് എന്ന ചിത്രം വരെ എത്തി നില്‍ക്കുമ്പോഴാണ് മരണമെത്തിയത്. മലയാളത്തിന് പുറമെ ഏതാനും തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനില്‍ മുരളി വേഷമിട്ടു. സുമയാണ് ഭാര്യ. ആദിത്യയും അരുന്ധതിയും മക്കള്‍.