
മലയാളത്തിലെ യുവ നായികമാരിൽ ഒരാളാണ് അനിഖ സുരേന്ദ്രൻ. മോഹൻലാൽ നായകനായ ചോട്ടാമുംബൈ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിൽ അരങ്ങേറുന്നത്. ചിത്രത്തിൽ അവസാനം വന്നുപോകുന്ന മോഹൻലാലിൻറെ മകളുടെ കഥാപാത്രത്തിൽ ആണ് അനിഖ എത്തിയത്. അധികം ആർക്കും അറിയാത്ത ഒരു വസ്തുതയാണ് അനിഖയുടെ ആദ്യചിത്രം ചോട്ടാ മുംബൈ ആണ് എന്നത്.
തുടർന്ന് ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിലും അനിഖ ബാലതാരമായി അഭിനയിച്ചു. മമതാ മോഹൻദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ മകൾ ആയിട്ടായിരുന്നു അനിഖ പ്രത്യക്ഷപ്പെട്ടത്. വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു റോൾ ആയിരുന്നു ഈ ചിത്രത്തിലെ ലയാ ഷാനവാസ് എന്നത്. നിരവധി അവാർഡുകളും ഈ കഥാപാത്രത്തിന് ലഭിച്ചു.
പിന്നീട് മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിൽ അനിഖ പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ അനിഖ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനിഖ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാർ ഉള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
നീളൻ ഗൗണിൽ ഉള്ള ചിത്രങ്ങളാണ് അനിഖ പങ്കുവച്ചിരിക്കുന്നത്. തനി മാലാഖ ആയിട്ടുണ്ട് എന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത്. ഇതിനോടകം തന്നെ നിരവധി ലൈക്കുകളാണ് ചിത്രം വാരിക്കൂട്ടിയത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത സന്തോഷത്തിൽ ആയിരിക്കണം താരം.